HOME /NEWS /Film / മംമ്തയുടെ 'ലൈവ്' ഉൾപ്പെടെ അഞ്ചു മലയാള സിനിമകൾ തിയേറ്ററിലേക്ക്

മംമ്തയുടെ 'ലൈവ്' ഉൾപ്പെടെ അഞ്ചു മലയാള സിനിമകൾ തിയേറ്ററിലേക്ക്

ലൈവ്, ത്രിശങ്കു, പിക്കാസോ, ബൈനറി, മിസ്സിംഗ് ഗേൾ എന്നീ സിനിമകളാണ് ഇന്ന് പ്രേക്ഷരെ തേടിയെത്തുന്നത്

ലൈവ്, ത്രിശങ്കു, പിക്കാസോ, ബൈനറി, മിസ്സിംഗ് ഗേൾ എന്നീ സിനിമകളാണ് ഇന്ന് പ്രേക്ഷരെ തേടിയെത്തുന്നത്

ലൈവ്, ത്രിശങ്കു, പിക്കാസോ, ബൈനറി, മിസ്സിംഗ് ഗേൾ എന്നീ സിനിമകളാണ് ഇന്ന് പ്രേക്ഷരെ തേടിയെത്തുന്നത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    തിയേറ്ററുകളിൽ 2018 നൽകിയ ശക്തമായ തിരിച്ചുവരവിന് ശേഷം ഒരേ ദിവസം സ്‌ക്രീനിലെത്താൻ അഞ്ച് മലയാള ചിത്രങ്ങൾ. നടി മംമ്ത മോഹൻദാസ് നായികയാവുന്ന ലൈവ് ഉൾപ്പെടെയുള്ള മീഡിയം ബജറ്റ് സിനിമകളാണ് മെയ് 26 വെള്ളിയാഴ്ച പ്രദർശനത്തിനെത്തുക. ത്രിശങ്കു, പിക്കാസോ, ബൈനറി, മിസ്സിംഗ് ഗേൾ എന്നീ സിനിമകളാണ് ഇന്ന് പ്രേക്ഷരെ തേടിയെത്തുന്നത്.

    ‘ഒരുത്തീ’ എന്ന ചിത്രത്തിനു ശേഷം വി.കെ. പ്രകാശ് (V.K. Prakash) സംവിധാനം ചെയ്യുന്ന സിനിമയാണ് മംമ്ത നായികയാവുന്ന ‘ലൈവ്’. ഒരുത്തീക്കു ശേഷം വി.കെ. പ്രകാശും എസ്. സുരേഷ് ബാബുവും വീണ്ടും ഒത്തുചേരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അൽഫോൻസ് ജോസഫിൻ്റേതാണു സംഗീതം. നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണവും സുനിൽ എസ്. പിള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു.

    പകിട, ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന ‘പിക്കാസോ’യിൽ സിദ്ധാര്‍ത്ഥ് രാജൻ, അമൃത സാജു, കൃഷ്ണ കുലശേഖരൻ, ആശിഷ് ഗാന്ധി, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ചാര്‍ളി ജോ, ശരത്, അനു നായർ, ലിയോ തരകൻ, അരുണ നാരായണൻ, ജോസഫ് മാത്യൂസ്, വിഷ്ണു ഹരിമുഖം, അര്‍ജുന്‍ വി. അക്ഷയ, അനന്തു ചന്ദ്രശേഖർ, നിധീഷ് ഗോപിനാഥൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയാന ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നജില ബി നിർമ്മിച്ച് ഷെയ്ക് അഫ്‌സല്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാന്‍ പി. റഹ്മാൻ നിർവ്വഹിക്കുന്നു.

    Also read: Sengol | നന്തി ശിരസുള്ള ചെങ്കോലിന്റെ കഥ; സംവിധാനം പ്രിയദർശൻ; ക്യാമറ സന്തോഷ് ശിവൻ

    ജോയ് മാത്യു (Joy Mathew), അനീഷ് ജി. മേനോൻ (Aneesh G. Menon), സങ്കീർത്തന സുനീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജാസിക് അലി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബൈനറി’. ഏറ്റവും നൂതനമായ ടെക്നോളജി ഉപയോഗിച്ച് സാധാരണക്കാരൻ്റെ ബാങ്കിലുള്ള പണം എങ്ങനെ അപഹരിക്കപ്പെടുന്നുവെന്ന് വെളിപ്പെടുത്തുന്ന ത്രില്ലർ ചിത്രമാണ് ‘ബൈനറി’.

    ഫൈൻ ഫിലിംസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്ന് നിർമ്മിച്ച് പുതുമുഖങ്ങളായ സഞ്ജു സോമനാഥ്, ആഷിക അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന സിനിമയാണ് ‘മിസ്സിങ് ഗേൾ’. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ചിത്രം നവാഗതനായ അബ്ദുൾ റഷീദാണ് സംവിധാനം ചെയ്യുന്നത്. ‘അവൾ ഒരു കൃത്യത്തിലാണ്’ എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് നവാഗതരായ വിശാൽ വിശ്വനാഥനും അഫ്സൽ കെ. അസീസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

    അന്ന ബെൻ, അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയാണ് ‘ത്രിശങ്കു’. അച്യുത് വിനായക് ചിത്രം സംവിധാനം ചെയ്യുന്നു. സേതുവും മേഘയും ഒളിച്ചോടി വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്ന ദിവസം തന്നെ സേതുവിന്റെ സഹോദരി മറ്റൊരാളോടൊപ്പം ഒളിച്ചോടുന്നതും അതിനു ശേഷമുണ്ടാകുന്ന സംഭവങ്ങളുമാണ് ‘ത്രിശങ്കു’വിന്റെ പ്രമേയം.

    Summary: Five Malayalam movies releasing in theatres on May 26, 2023

    First published:

    Tags: Film release, Malayalam cinema 2023