കിരീടവും ചെങ്കോലും അഭ്രപാളിയിലെത്തിച്ച പാരമ്പര്യമുണ്ട് മലയാള സിനിമയ്ക്ക്. കഴിഞ്ഞ ദിവസം മുതൽ രാജ്യമെമ്പാടും മുഴങ്ങി കേൾക്കുന്ന ചെങ്കോലിനു പിന്നിലും മലയാളികൾ ഉണ്ടെന്ന കാര്യം അധികപേരും അറിഞ്ഞിട്ടുണ്ടാവില്ല. രാജ്യം സ്വാതന്ത്ര്യം തൊട്ടറിഞ്ഞതിന്റെ ഭാഗഭാക്കായ ചെങ്കോൽ അധികാരകൈമാറ്റം അത്രയേറെ പ്രസക്തമാണ്. ഇനി പുതുതായി പണികഴിപ്പിച്ച പാർലമെന്റ് മന്ദിരത്തിലാകും ചെങ്കോലിന് സ്ഥാനം. ഈ അവിസ്മരണീയ ചരിത്രം ക്യാമറയിലാക്കി ഒരു ചരിത്ര പാഠപുസ്തകമെന്നോണം രാജ്യത്തെ പൗരന്മാർക്ക് മുന്നിൽ അവതരിപ്പിച്ചതിനും പിന്നിൽ രണ്ടു മലയാളികളുടെ സാന്നിധ്യമുണ്ട്, പ്രിയദർശന്റെയും സന്തോഷ് ശിവന്റെയും.
സി. രാജഗോപാലാചാരിയുടെ നിർദ്ദേശ പ്രകാരം, ചോള രാജവംശത്തിന്റെ അധികാര കൈമാറ്റത്തിന്റെ ഭാഗമായ ചെങ്കോൽ, രാജ്യം ബ്രിട്ടീഷ് ഹസ്തങ്ങളിൽ നിന്നും മോചനം നേടിയ നിമിഷത്തെ പ്രതിനിധീകരിക്കാൻ നിയോഗിക്കപ്പെടുകയായിരുന്നു.
ഈ അപൂർവ ചരിത്രം പേറുന്ന വീഡിയോയുടെ പിന്നിൽ സംവിധായകനായി പ്രിയദർശനും ക്യാമറക്ക് പിന്നിൽ സന്തോഷ് ശിവനുമാണ്. നന്തി ശിരസു പേറുന്ന ചെങ്കോൽ മെയ് 28ന് പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കപ്പെടും. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പോസ്റ്റ് ചെയ്ത ട്വീറ്റിൽ ചെങ്കോലിന്റെ ചരിത്രം പേറുന്ന വീഡിയോയും ഉൾപ്പെട്ടിട്ടുണ്ട്.
A historic moment for India!
Witness an extraordinary event encapsulating the inseparable bond between our democratic ideals and the spiritual essence that permeates every aspect of our society.
The sacred Sengol, a revered artifact gifted by priests from Tamil Nadu on the eve… pic.twitter.com/UuLpMw5dvY
— Anurag Thakur (@ianuragthakur) May 24, 2023
1947-ൽ അധികാര കൈമാറ്റം സൂചിപ്പിക്കാൻ സി. രാജഗോപാലാചാരിയുടെ അഭ്യർത്ഥന പ്രകാരം തമിഴ്‌നാട്ടിലെ (അന്നത്തെ മദ്രാസ് പ്രസിഡൻസി) തിരുവാവാടുതുറൈ അധീനമാണ് 5 അടി നീളമുള്ള ഗാംഭീര്യമുള്ള ചെങ്കോൽ കമ്മീഷൻ ചെയ്തത്. അത് നിർമ്മിക്കാൻ അധീനത്തിന്റെ മഹാചാര്യന്‍ വുമ്മിടി ബങ്കാരു ചെട്ടിയുടെ കുടുംബത്തെ ഏൽപ്പിച്ചിരുന്നു. വുമ്മിടി എതിർജുലുവും വുമ്മിടി സുധാകറും ചെങ്കോലിന്റെ സൃഷ്ടിയിൽ ഒരു പ്രധാന പങ്ക് വഹിച്ചു.
30 ദിവസം കൊണ്ടാണ് ചെങ്കോൽ സൃഷ്ടിച്ചതെന്ന് വുമ്മിടി ബങ്കാരു ചെട്ടിയുടെ കൊച്ചുമകൻ അമരേന്ദ്രൻ വുമ്മിടി പറഞ്ഞു.
“ദേവതകൾക്ക് ആഭരണങ്ങൾ ഉണ്ടാക്കുന്നതിലെ പ്രാവീണ്യവും, ചില പ്രത്യേക പൂജകളും ആചാരങ്ങളും പാലിക്കാനുള്ള പരിചയമുള്ളതിനാൽ ചെങ്കോൽ സൃഷ്ടിക്കാൻ ഞങ്ങളെ ചുമതലപ്പെടുത്തി. 100 പവൻ കനമുള്ള സ്വർണ്ണ ഷീറ്റ് കൊണ്ട് മുഴുവൻ ചെങ്കോലും പൊതിഞ്ഞു,” അമരേന്ദ്രൻ പറഞ്ഞു.
Summary: Priyadarshan and Santosh Sivan behind the making of concept video of legendary sceptre Sengol. The video has been posted by Minister Anurag Thakur
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.