സൗബിൻ ഷാഹിറിന്റെ രസകരമായ നൃത്തം കണ്ടില്ലേ? ഇനി ആ പാട്ട് മുഴുവനായി കേട്ടോളൂ

Full lyrical video from Soubin Shahir song in Ambili | പാട്ടിന്റെ ഫുൾ ലിറിക്കൽ വീഡിയോ ഇതാ പ്രേക്ഷകർക്ക് മുൻപിൽ

news18india
Updated: July 25, 2019, 5:17 PM IST
സൗബിൻ ഷാഹിറിന്റെ രസകരമായ നൃത്തം കണ്ടില്ലേ? ഇനി ആ പാട്ട് മുഴുവനായി കേട്ടോളൂ
അമ്പിളിയായി സൗബിൻ
  • Share this:
വളരെ വ്യത്യസ്തനായ അമ്പിളിയായി സൗബിൻ ഷാഹിർ നൃത്തം ആടി തകർത്ത ടീസർ ഇതിനോടകം പ്രേക്ഷകർ കണ്ട് കാണും. അമ്പിളി എന്ന ചിത്രത്തത്തിലെ ഒറ്റ ഷോട്ടിൽ തീർത്ത ടീസർ ലക്ഷക്കണക്കിന് പേർ ഇതിനോടകം കണ്ട്  ഹിറ്റ് ആക്കി കഴിഞ്ഞു. പാട്ടിന്റെ ഫുൾ ലിറിക്കൽ വീഡിയോ ഇതാ പ്രേക്ഷകർക്ക് മുൻപിൽ. 'മസ്തി മേരെ, ഗുസ്തി മേരെ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ വിനായക് ശശികുമാർ ആണ് രചിച്ചിരിക്കുന്നത്. ആന്റണി ദാസൻ പാടിയ ഗാനം ചിട്ടപ്പെടുത്തിയത് വിഷ്ണു വിജയ്.

ഗപ്പിക്കു ശേഷം ജോൺപോൾ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് അമ്പിളി. നാഷണൽ സൈക്ലിംഗ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്‍റെ സഹോദരനാണ് നവീന്‍.ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് അമ്പിളി. യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്. ഓണം റിലീസ് ആയി അമ്പിളി തിയേറ്ററിലെത്തും.

E4 എന്‍റര്‍ടെയ്ന്‍മെന്‍റ്, AVA പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍