ടൊവിനോ തോമസും സുരാജ് വെഞ്ഞാറമൂടും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കാണെക്കാണെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് താര നിബിഡമായ ലോഞ്ച്. ബോബി സഞ്ജയുടെ തിരക്കഥക്ക് മനു അശോകൻ സംവിധാനം നിർവഹിച്ചിരിക്കുന്ന കാണെക്കാണെ ഡ്രീംകാച്ചറിന്റെ ബാനറിൽ ടി.ആർ. ഷംസുദ്ധീനാണ് നിർമ്മിക്കുന്നത്.
ഉയരെക്കു ശേഷം ടൊവിനോ തോമസിനെ നായകനാക്കി മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'കാണെക്കാണെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ എത്തിക്കഴിഞ്ഞു. ചിത്രത്തിലെ താരങ്ങളുടെയും മറ്റ് അണിയറപ്രവർത്തകരുടെയും പേജുകളിലൂടെ പുറത്തു വന്ന പോസ്റ്റർ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയ്ക്കകത്തും പുറത്തും ഉള്ള നിരവധി താരങ്ങൾ തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കു വെച്ചു.
സുരാജ് വെഞ്ഞാറമൂടിന്റെ തികച്ചും വ്യത്യസ്തമായ വേഷമാറ്റത്തിൽ വന്ന പോസ്റ്ററിൽ ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒപ്പമുണ്ട്. കാഴ്ചക്കപ്പുറമുള്ള വസ്തുതകളെ തികച്ചും ക്രിയാത്മകമായാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. കൗതുകമുണർത്തുന്ന ഹൃദയസ്പർശിയായ പോസ്റ്ററിന് സിനിമാലോകത്ത് നിന്നും, സമൂഹ മാധ്യമങ്ങളിൽ നിന്നും, മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
'ആസ് യു വാച്ച്' എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകർക്കിടയിലും മാധ്യമങ്ങളിലും ഒരുപാട് സ്വീകാര്യത നേടിയിരുന്നു. ജി വേണുഗോപാലിന്റെ ശബ്ദം ഒരിടവേളക്ക് ശേഷം മലയാള സിനിമക്ക് തിരിച്ച കിട്ടാൻ പോകുന്നതും വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജിന്റെ സംഗീതത്തിൽ കാണെക്കാണെയിലൂടെയാണ്.
ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. പുരോഗമിക്കുന്ന കാണെക്കാണെ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.
ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയന്‍ പൂങ്കുന്നം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സനീഷ് സെബാസ്റ്റ്യന്‍. പരസ്യകല ഓള്‍ഡ് മോങ്ക്‌സ്. പി.ആർ.ഒ. മഞ്ജു ഗോപിനാഥ്.
ടൊവിനോ തോമസും ഐശ്വര്യയും'മായാനദി' എന്ന സിനിമയിലെ പ്രണയജോഡികളായി എത്തിയ ടൊവിനോയും ഐശ്വര്യയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അപ്പു, മാത്തൻ എന്നിങ്ങനെയായിരുന്നു ഇവരുടെ കഥാപാത്രങ്ങൾ.
ഒരു സ്ത്രീ കഥാപാത്ര കേന്ദ്രീകൃതമായ സിനിമയിലും ഐശ്വര്യ വേഷമിടുന്നുണ്ട്. പിറന്നാൾ ദിനത്തിൽ തന്റെ പുതിയ സിനിമയുടെ പോസ്റ്റർ ഐശ്വര്യ ലക്ഷ്മി പുറത്തിറക്കി. 'അര്‍ച്ചന 31 Not Out' എന്ന നായികപ്രാധാന്യമുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സാരിയുടുത്ത് തീക്ഷണമായ നോട്ടത്തോടെയുള്ള ലുക്കിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. ദേവിക +2 Biology,അവിട്ടം എന്നീ ഷോർട്ട് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ അഖില്‍ അനില്‍ കുമാറാണ് അർച്ചന 31 നോട്ട് ഔട്ടിന്റെ സംവിധാനം നിർവഹിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.