ഓണത്തിന് ഉറിയടിയും ഓണപ്പാട്ടും, നല്ല കോമ്പിനേഷനല്ലേ?

Last Updated:

Here's the Onam special from Uriyadi movie | 'തുമ്പപ്പൂ ചോട്ടിൽ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ അനിൽ പനച്ചൂരാന്റെതാണ്. സംഗീതം ഇഷാൻ ദേവ്

അടി കപ്യാരെ കൂട്ടമണി ക്യാമ്പിൽ നിന്നും അടുത്ത് തന്നെ പുറത്തു വരാനിരിക്കുന്ന ചിത്രം 'ഉറിയടി' ഓണത്തിന്റെ താളമേളങ്ങൾക്കായി ഒരു ഗാനം അവതരിപ്പിക്കുന്നു. 'തുമ്പപ്പൂ ചോട്ടിൽ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ അനിൽ പനച്ചൂരാന്റെതാണ്. സംഗീതം ഇഷാൻ ദേവ്. എ.ജെ. വർഗീസ് ആണ് സംവിധാനം.
ഡി.വൈ.എസ്.പി മുതൽ കോൺസ്റ്റബിൾ വരെയുള്ളവർ കഥാപാത്രങ്ങളാവുന്ന ഉറിയടിയിൽ ശ്രീനിവാസൻ, സിദ്ധിഖ്, ബൈജു, അജു വർഗീസ്, ഇന്ദ്രൻസ്, പ്രേംകുമാർ, ബിജുക്കുട്ടൻ, ബഡായ് ബംഗ്ളാവിലൂടെ ശ്രദ്ധേയയായ ആര്യ, സുധി കോപ്പ, ശ്രീജിത്ത് രവി, മനസാ തുടങ്ങിയ താരങ്ങൾ അണിനിരക്കും.
ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന കഥയാണ്. പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്‌സിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ ഒപ്പിയെടുക്കുന്നതാണ് പ്രമേയം. തിരുവനന്തപുരമായിരുന്നു പ്രധാന ലൊക്കേഷൻ. യുവാക്കളെയും കോളേജ് ക്യാമ്പസിനെയും കേന്ദ്രീകരിച്ചായിരുന്നു ധ്യാൻ ശ്രീനിവാസൻ ചിത്രം അടി കപ്യാരെ കൂട്ടമണി അണിയിച്ചൊരുക്കിയിരുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
ഓണത്തിന് ഉറിയടിയും ഓണപ്പാട്ടും, നല്ല കോമ്പിനേഷനല്ലേ?
Next Article
advertisement
മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം;പാലക്കാട് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം;പാലക്കാട് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
  • ദീക്ഷിത് ഭാര്യ വൈഷ്ണവിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.

  • ഭര്‍ത്താവ് ദീക്ഷിത് കൊലപാതകം സ്വാഭാവികമരണമായി ചിത്രീകരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

  • വൈഷ്ണവിയുടെയും ദീക്ഷിതിന്റെയും വിവാഹം 2024 മേയ് 19-നായിരുന്നു; വൈഷ്ണവി മലപ്പുറം സ്വദേശിനിയാണ്.

View All
advertisement