രജനികാന്ത് ചിത്രം പേട്ടയുടെ ഹിന്ദി ട്രെയ്‌ലർ
Last Updated:
കയ്യടി വാരിക്കൂട്ടിയ തമിഴ് ട്രെയിലറിന് തൊട്ടു പിന്നാലെ അടുത്ത ആഴ്ച പൊങ്കൽ റിലീസ് ആയി തിയേറ്ററുകളിലെത്തുന്ന രജനികാന്ത് ചിത്രം പേട്ടയുടെ ഹിന്ദി ട്രെയ്‌ലർ പ്രേക്ഷകർക്ക് മുൻപിൽ. രജനിയുടെ ആക്ഷൻ ചിത്രമാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ട. 1980-90കളെ ഓർമ്മിപ്പിക്കും വിധം ഒരു ഗ്യാങ്സ്റ്റർ വേഷത്തിലാവും രജനി സ്‌ക്രീനിൽ എത്തുക എന്നാണ് നിഗമനം.
ഹോസ്റ്റൽ വാർഡന്റെ കഥാപാത്രമാണ്. പക്ഷെ ഇദ്ദേഹത്തിന്റെ ഭൂതകാലം കലുഷിതമാണ്. അങ്ങനെ ഭൂതവും വർത്തമാനവും ഇട കലർന്ന ചിത്രമാകും രജനിയുടെ പേട്ട. ജനുവരി 10ാണ് റിലീസ് തിയ്യതി.
കലാനിധി മാരനാണ് നിർമ്മാണം. രജിനിക്കൊപ്പം വിജയ് സേതുപതി, സിമ്രാൻ, തൃഷ, എം.ശശികുമാർ, നവാസുദ്ദിൻ സിദ്ദിഖി, ബോബി സിംഹ, ജെ. മഹേന്ദ്രൻ, ഗുരു സോമസുന്ദരം തുടങ്ങിയവരുമുണ്ട്. വിജയ്-കാർത്തിക് സുബ്ബരാജ് സംഘത്തിന്റെ രണ്ടാമത് ചിത്രമാണ് പേട്ട. നവാസുദ്ദിൻ സിദ്ദിഖി ആദ്യമായി തമിഴിലെത്തുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളി താരം മാളവിക മോഹനൻ വേഷമിടുന്നുണ്ടെന്നതും വാർത്തയായിരുന്നു. സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌നാണ്. സുരേഷ് സെൽവരാജനാണ് പ്രൊഡക്ഷൻ ഡിസൈനർ.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 04, 2019 1:09 PM IST







