• HOME
  • »
  • NEWS
  • »
  • film
  • »
  • Milton in Malta | ഹോളിവുഡ് സിനിമകൾ ചിത്രീകരിക്കുന്ന മാൾട്ടയിൽ മലയാള ചിത്രം 'മിൽട്ടൺ ഇൻ മാൾട്ട'

Milton in Malta | ഹോളിവുഡ് സിനിമകൾ ചിത്രീകരിക്കുന്ന മാൾട്ടയിൽ മലയാള ചിത്രം 'മിൽട്ടൺ ഇൻ മാൾട്ട'

'മിൽട്ടൺ ഇൻ മാൾട്ട' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി

മിൽട്ടൺ ഇൻ മാൾട്ട

മിൽട്ടൺ ഇൻ മാൾട്ട

  • Share this:
ഹോളിവുഡ് ചിത്രങ്ങൾ മാത്രം ചിത്രീകരിക്കുന്ന യൂറോപ്യയിലെ ലോക പ്രശസ്ത വിനോന്ദ സഞ്ചാര കേന്ദ്രമായ മാൾട്ടയിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ഷൂട്ടിംഗ് നവംബറിൽ തുടങ്ങുന്നു. ആൻസൺ പോൾ, രസ്ന പവിത്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് വിജയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയായ 'മിൽട്ടൺ ഇൻ മാൾട്ട' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

ടി വി ആർ ഫിലിംസിന്റെ ബാനറിൽ എൽദോസ് ടി.വി.ആർ. നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. പ്രസാദ് അറുമുഖൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

കൈതപ്രം, ബി.കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് എം.ജി. ശ്രീകുമാർ സംഗീതം പകരുന്നു. സംഭാഷണം -ബോൻസി, എഡിറ്റർ- അനീഷ് ഉണ്ണിത്താൻ, പ്രൊജക്ട് ഡിസൈനർ- അൻവർ, പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ അമൃത, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷാർജ് കെ.ആർ., ലൈൻ പ്രൊഡക്ഷൻ- ജിനു കലപ്പാട്ടിൽ ജോർജ്, കല- അജയൻ അമ്പലത്തറ, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അമ്പിളി, ഓഫീസ് ഇൻ ചാർജ്ജ്-അഖിൽ വർഗീസ്, ആക്ഷൻ- ഡ്രാഗൺ ജിറോഷ്, ഡിസൈൻ- ഉണ്ണികൃഷ്ണൻ ടി.ടി., പി.ആർ.ഒ.- എ.എസ്. ദിനേശ്.

Also read: Malikapuram | ഷൂട്ടിംഗ് പുരോഗമിക്കവേ നായകന്റെ ലുക്ക് പുറത്തിറക്കി 'മാളികപ്പുറം' പോസ്റ്റർ

ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം (Malikapuram). ചിത്രത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.

മലയാളത്തിലെ രണ്ട് നിര്‍മ്മാണ കമ്പനികൾ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയിലാണ് ഒരുങ്ങുന്നത്.

നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഉണ്ണി മുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, ബേബി ദേവനന്ദ, ശ്രീപഥ് സമ്പത്ത് റാം, ടി.ജി. രവി, രൺജി പണിക്കർ, മനോജ് കെ. ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ രണ്ട് വലിയ ചിത്രങ്ങളാണ് മല്ലുസിംഗും മാമാങ്കവും. മല്ലുസിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇവരുടെ സംയുക്ത സംരംഭത്തിലും ഉണ്ണി മുകുന്ദന്‍ നായകനാകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Published by:user_57
First published: