'ഹോളി ഫാദർ' സിനിമ എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു

Last Updated:

Holy Father movie starts rolling in Ernakulam | രാജു തോട്ടം, മറീന മൈക്കിൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന ചിത്രമാണിത്

ഹോളി ഫാദർ സിനിമ
ഹോളി ഫാദർ സിനിമ
അമേരിക്കൻ മലയാളിയായ രാജു തോട്ടം, മറീന മൈക്കിൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദൃശ്യമാധ്യമ പ്രവർത്തന രംഗത്ത് ഏറേ ശ്രദ്ധേയനായ ബ്രൈറ്റ് സാം റോബിൻസ് ആദ്യമായി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ഹോളി ഫാദർ' എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. സംവിധായകൻ സിബി മലയിൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
ഭരതം ആർട്ട്സിന്റെ ബാനറിൽ ആമി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, സുനിൽ സുഖദ, പ്രകാശ് പയ്യാനക്കൽ, സംവിധായകരായ പ്രിയനന്ദനൻ, ജോഷി മാത്യു, തുടങ്ങിയവർക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഓർമ്മയുടെയും മറവിയുടെയും നൂൽപ്പാലത്തിലൂടെ ജീവിക്കുന്ന അറുപതു വയസ്സുള്ള, മറവി രോഗത്തിൽ (ഡിമെൻഷ്യ) പെട്ടുപോയ റൊസാരിയോ എന്ന പിതാവിനെ ശുശ്രൂഷിക്കാൻ തനിയ്ക്ക് ലഭിച്ച അമേരിക്കൻ സ്‌കോളർഷിപ്പുകൾ എല്ലാം ഉപേക്ഷിച്ച ലൊറൈൻ എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുടെ കഥയാണ് 'ഹോളി ഫാദർ' എന്ന ചിത്രത്തിൽ ദ്യശൃവൽക്കരിക്കുന്നത്.
advertisement
വാർദ്ധക്യത്തിലെ രോഗാവസ്ഥയിൽ തിരിഞ്ഞു നോക്കാത്ത മക്കളുള്ള ഈ കാലഘട്ടത്തിൽ ഈ മകൾ വ്യത്യസ്തയാകുന്നു. പിതാവിന്റെ മരണശേഷം ലൊറൈൻ പപ്പയെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ പേരാണ് 'ഹോളി ഫാദർ'. ലൊറൈനായി മറീന മൈക്കിളും റൊസാറിയോയായി രാജു തോട്ടവും അഭിനയിക്കുന്നു.
രാജേഷ് പീറ്റർ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ- ബെവിൻ സാം, പ്രൊഡക്ഷൻ കൺട്രോളർ- എസ്.കെ. സുനിൽ, കല-കിഷോർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- കൺസി സിബി, സ്റ്റിൽസ്-വിനോദ്, അസോസിയേറ്റ് ഡയറക്ടർ- അനിൽ മേടയിൽ, ജിജേഷ്, പ്രൊഡക്ഷൻ ഡിസൈനർ- ബെവിൻ സാം, ലോക്കേഷൻ- എറണാക്കുളം, വാഗമൺ, ദുബായ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
advertisement
Kurup Movie|'ആരാധകരെ നിരാശപ്പെടുത്തുന്നത് ന്യായമല്ല'; കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ച് ദുൽഖർ സൽമാൻ
കൊച്ചി: ദുൽഖർ സൽമാന്റെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന താരനിരയെക്കുറിച്ചും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ചിത്രത്തിൽ അതിഥി താരമായി നടൻ പൃഥ്വിരാജ് എത്തുന്നുവെന്നും വാർത്തകൾ വന്നു. ഇപ്പോൾ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങും മറ്റും സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.
advertisement
"കുറുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കാണുന്നത് ഏറെ പ്രോത്സാഹനം നൽകുന്നുണ്ട്, സിനിമ ഉടൻ നിങ്ങളിലേക്ക് എത്തിക്കാനാവുമെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നിരുന്നാലും, ഇപ്പോൾ ധാരാളം വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സമയമാകുമ്പോൾ, നിങ്ങൾക്ക് ചിത്രം കാണാൻ സാധിക്കും, കുറുപ്പിൽ അതിഥി വേഷങ്ങൾ ചെയ്യുന്നവർ ആരെന്ന് തിരിച്ചറിയുകയും ചെയ്യാം. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല, ഈ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. നമ്മുടെ താരങ്ങളുടെ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്നതും അവരെ നിരാശപ്പെടുത്തുന്നതും ന്യായമല്ല..." ദുൽഖർ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഹോളി ഫാദർ' സിനിമ എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു
Next Article
advertisement
'ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും': ചാണ്ടി ഉമ്മന്‍
'ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും'
  • ചാണ്ടി ഉമ്മനെ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് അതൃപ്തി സൃഷ്ടിച്ചു.

  • ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ തന്നെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതില്‍ ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു.

  • "തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും, പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിക്കണം," ചാണ്ടി ഉമ്മന്‍ പറഞ്ഞു.

View All
advertisement