Sushant Singh Rajput found dead | പ്രളയത്തിൽ പകച്ചുനിന്ന കേരളത്തിന് ആരാധകന്റെ പേരിൽ ഒരുകോടി രൂപ നൽകിയ താരം; സുശാന്ത് സിംഗ്

Last Updated:

തൊട്ടു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നൽകിയതിന്റെ സ്ക്രീൻഷോട്ട് സുശാന്ത് പങ്കുവെയ്ക്കുകയും ചെയ്തു.

നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപോലെ ഞെട്ടലാണ് നൽകിയിരിക്കുന്നത്. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലാണ് സുശാന്തിനെ ഞായറാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസാണ് മരണം സ്ഥിരീകരിച്ചത്.
കേരളത്തിനും സുശാന്ത് സിംഗ് രാജ്പുത് വളരെ പ്രിയപ്പെട്ടവനാണ്. കാരണം, 2018ലെ പ്രളയത്തിൽ പകച്ചുനിന്ന കേരളത്തിന് ഒരുകോടി രൂപയാണ് ആരാധകന്റെ പേരിൽ സുശാന്ത് സിംഗ് നൽകിയത്. പ്രളയത്തിൽ തകർന്നുനിൽക്കുന്ന കേരളത്തെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ കൈയിൽ പണമില്ലെന്നും ഒരു ആരാധകൻ സോഷ്യൽ മീഡിയയിലൂടെ സങ്കടം അറിയിച്ചപ്പോഴാണ് സുശാന്ത് സഹായവുമായി എത്തിയത്.
advertisement
തന്റെ കൈയിൽ പണമില്ലെന്നും തനിക്ക് സംഭാവന നൽകാൻ താൽപര്യമുണ്ടെന്നും എങ്ങനെ സംഭാവന നൽകുമെന്നും ആയിരുന്നു അദ്ദേഹം താരത്തോട് ചോദിച്ചത്. ഇതിന് മറുപടിയായി താരം നൽകിയ മറുപടി അന്ന് വൈറലായി.
'നിങ്ങളുടെ പേരിൽ ഒരുകോടി രൂപ ഞാൻ സംഭാവന ചെയ്യാം. ഈ തുക ദുരിതാശ്വാസനിധിയിൽ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങളെന്നെ അറിയിക്കണം" - എന്നായിരുന്നു ആരാധകന് സുശാന്ത് നൽകിയ മറുപടി. തൊട്ടു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നൽകിയതിന്റെ സ്ക്രീൻഷോട്ട് സുശാന്ത് പങ്കുവെയ്ക്കുകയും ചെയ്തു.
advertisement
"വാക്കു പറഞ്ഞതുപോലെ സുഹൃത്തേ, താങ്കൾ ആവശ്യപ്പെട്ടത് എന്താണോ അത് ഞാൻ ചെയ്തു. താങ്കളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട്, നിന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കൂ. എപ്പോൾ ആയിരുന്നോ അപ്പോഴാണ് താങ്കളത് നൽകിയത്. ഒരുപാട് സ്നേഹം'. എന്റെ കേരളം എന്ന ഹാഷ്ടാഗോട് കൂടി ആയിരുന്നു അന്ന് സുശാന്ത് ഇക്കാര്യം പങ്കുവെച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput found dead | പ്രളയത്തിൽ പകച്ചുനിന്ന കേരളത്തിന് ആരാധകന്റെ പേരിൽ ഒരുകോടി രൂപ നൽകിയ താരം; സുശാന്ത് സിംഗ്
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement