ഇന്റർഫേസ് /വാർത്ത /Film / ഇന്ദ്രജിത്ത് നായകനാവുന്ന 'ഞാൻ കണ്ടതാ സാറേ'; നായിക ആര്യ ബാബു

ഇന്ദ്രജിത്ത് നായകനാവുന്ന 'ഞാൻ കണ്ടതാ സാറേ'; നായിക ആര്യ ബാബു

ഞാൻ കണ്ടതാ സാറേ

ഞാൻ കണ്ടതാ സാറേ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നർമ്മത്തിൽ പറയുന്ന ഒരു ത്രില്ലർ ആണ് ഈ ചിത്രം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

നവാഗതനായ വരുൺ ജി. പണിക്കർ ഇന്ദ്രജിത്തിനെ നായനാക്കി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘ഞാൻ കണ്ടതാ സാറേ’ എന്ന് പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നർമ്മത്തിൽ പറയുന്ന ഒരു ത്രില്ലർ ആണ്. ആര്യ ബാബു നായികയാകുന്നു. ബഡായ് ബംഗ്ളാവിലൂടെ ശ്രദ്ധേയയായ ആര്യ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഹൈലൈൻ പിക്‌ചേഴ്‌സിന്റെയും, ലെമൺ പ്രൊഡക്ഷൻസിന്റേയും ബാനറിൽ പ്രകാശ് ഹൈലയിനും സംവിധായകൻ ദീപു കരുണാകരനും ചേർന്നാണ് ചിത്രം നിമ്മിക്കുന്നത്. കോ-പ്രൊഡ്യൂസർ ബാബു ആർ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- അമീർ അബ്‍ദുൾ അസീസ്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

Also read: മലയാള സിനിമയിൽ ചില നടീനടന്മാർ പ്രശ്നം സൃഷ്‌ടിക്കുന്നു, നടന്മാരുടെ ഇഷ്‌ടം പോലെ റീ-എഡിറ്റ് ചെയ്യാൻ നിർദേശിക്കുന്നു: ബി. ഉണ്ണികൃഷ്ണൻ

ഇന്ദ്രജിത്തിനെ കൂടാതെ ബൈജു സന്തോഷ്, അനൂപ് മേനോൻ, അലൻസിയർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവരെ കൂടാതെ, സാബു മോൻ, അർജുൻ നന്ദകുമാർ, ദീപു കരുണാകരൻ, സുരേഷ് കൃഷ്ണ, ബിജു പപ്പൻ, ബാലാജി ശർമ്മ, മല്ലിക സുകുമാരൻ, അഞ്ജന അപ്പുക്കുട്ടൻ എന്നിവരാണ് മറ്റു താരങ്ങൾ.

പ്രശാന്ത് കൃഷ്ണ ക്യാമറയും, അരുൺ കരിമുട്ടം രചനയും നിർവഹിക്കുന്നു. രാഹുൽ രാജാണ് സംഗീതം സംവിധാനം. മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പി.ആർ.ഒ.- വാഴൂർ ജോസ്.

Summary: Indrajith and Arya Babu in the movie ‘Njan Kandathaa Saare’

First published:

Tags: Arya Babu, Arya Badai, Indrajith, Malayalam cinema 2023