Indrajith Sukumaran | ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാവുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' ജൂലൈ മാസം റിലീസ്; തിയതി ഇതാ

Last Updated:

ഇന്ദ്രജിത്ത് സുകുമാരന്‍ പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയൂ മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകും

കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍
കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍
ഇന്ദ്രജിത്ത് സുകുമാരന്‍ (Indrajith Sukumaran), പ്രകാശ് രാജ് (Prakash Raj), ബാബുരാജ് (Baburaj), നൈല ഉഷ (Nyla Usha), സരയൂ മോഹൻ (Sarayu Mohan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ (Kunjamminees Hospital) ജൂലൈ 28ന് പ്രദർശനത്തിനെത്തുന്നു.
ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു.
advertisement
അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ബി.കെ. ഹരിനാരായണന്‍, സന്തോഷ് വർമ്മ, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.
ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി. സലിം, എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, മേക്കപ്പ്- മനു മോഹന്‍, കോസ്റ്റ്യൂംസ്- നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, വിഎഫ്എക്‌സ്- പ്രോമിസ്, സ്റ്റില്‍സ്- രാഹുല്‍ എം. സത്യന്‍, ഡിസൈന്‍- അസ്തറ്റിക് കുഞ്ഞമ്മ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Kunjamminees Hospital is a new Malayalam movie starring Indrajith Sukumaran. The film has got a release date for July 28th. Actors Prakash Raj, Baburaj, Nyla Usha and Sarayu Mohan are presenting other major characters in the film. Mallika Sukumaran also makes an appearance 
മലയാളം വാർത്തകൾ/ വാർത്ത/Film/
Indrajith Sukumaran | ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാവുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' ജൂലൈ മാസം റിലീസ്; തിയതി ഇതാ
Next Article
advertisement
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും; ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശം.

  • നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും; ചടങ്ങിൽ പ്രമുഖ താരങ്ങൾ.

  • 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി; 59277 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

View All
advertisement