ഹൃദയം ടീമിനൊപ്പം 'വര്‍ഷങ്ങള്‍ക്ക് ശേഷം' ഒന്നിക്കാന്‍ പ്രണവ് മോഹന്‍ലാല്‍; ഒപ്പം നിവിന്‍ പോളിയും

Last Updated:

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും ഒരു പ്രധാന വേഷത്തിലെത്തും

ഹൃദയത്തിന്‍റെ വന്‍ വിജയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ വീണ്ടും വിനീത് ശ്രീനിവാസനുമായി ഒന്നിക്കുന്നു. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രണവിന്‍റെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തും.
നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
advertisement
advertisement
‘പ്രിയപ്പെട്ട ഒരുപാടുപേരോടൊപ്പം ഒന്നിച്ചൊരു സിനിമ. സംവിധായകനെന്ന നിലയിൽ എന്റെ ആറാമത്തെ സിനിമ’ ചിത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹൃദയം ടീമിനൊപ്പം 'വര്‍ഷങ്ങള്‍ക്ക് ശേഷം' ഒന്നിക്കാന്‍ പ്രണവ് മോഹന്‍ലാല്‍; ഒപ്പം നിവിന്‍ പോളിയും
Next Article
advertisement
മലപ്പുറത്ത് വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു
മലപ്പുറത്ത് വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു
  • മലപ്പുറം താനൂരിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ 50കാരൻ ഹൃദയാഘാതം മൂലം മരിച്ചു.

  • പകര തീണ്ടാപ്പാറ നന്ദനിൽ അലവി (50) വോട്ട് ചെയ്തതിന് ശേഷം ഹൃദയാഘാതം ഉണ്ടായി.

  • തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 50കാരന്റെ ജീവൻ രക്ഷിക്കാനായില്ല.

View All
advertisement