'തിയേറ്ററുകളിൽ ബാൻഡ്‌ മേളം'; 'ജാക്സൺ ബസാർ യൂത്ത്' റിലീസ്‌ തിയതി പ്രഖ്യാപിച്ചു

Last Updated:

'മെയ്‌ 19നു തിയേറ്ററുകളിൽ ബാൻഡ്‌ മേളം' എന്ന ടാഗ്‌ ലൈനൊട്‌ കൂടിയാണു ചിത്രത്തിന്റെ റിലീസ്‌ തീയതി പ്രഖ്യാപിച്ചത്‌

ജാക്സൺ ബസാർ യൂത്ത്
ജാക്സൺ ബസാർ യൂത്ത്
ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്തിന്റെ (Jackson Bazaar Youth) റിലീസ്‌ തീയതി അണിയറ പ്രവർത്തകർ പുറത്ത്‌ വിട്ടു. ‘മെയ്‌ 19നു തിയേറ്ററുകളിൽ ബാൻഡ്‌ മേളം’ എന്ന ടാഗ്‌ ലൈനൊട്‌ കൂടിയാണു ചിത്രത്തിന്റെ റിലീസ്‌ തീയതി പ്രഖ്യാപിച്ചത്‌. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്‌, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ, ഫാഹിം സഫർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ പള്ളിപെരുന്നാൾ ഗാനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്‌ ഉസ്മാൻ മാരാത്താണു. കണ്ണൻ പട്ടേരി ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം അപ്പു എൻ. ഭട്ടത്തിരി, ഷൈജാസ് എന്നിവർ ചേർന്നാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
Also read: The Kerala Story | ദി കേരള സ്റ്റോറി: തിയേറ്ററിൽ പ്രദർശിപ്പിച്ചില്ലെങ്കിൽ പ്രേക്ഷകർ ഒ.ടി.ടിയിൽ കേറിക്കാണും
സഹനിർമാണം – ഷാഫി വലിയപറമ്പ, ഡോ. സൽമാൻ, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് – അമീൻ അഫ്സൽ, ശംസുദ്ധീൻ എം.ടി., സംഗീത സംവിധാനം – ഗോവിന്ദ്‌ വസന്ത, വരികൾ – സുഹൈൽ കോയ, ഷറഫു, ടിറ്റോ പി. തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ – അനീസ് നാടോടി, സ്റ്റിൽസ് – രോഹിത്ത് കെ.എസ്., മേക്കപ്പ് – ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ – പോപ്‌കോൺ, പരസ്യകല – യെല്ലോ ടൂത്ത്, സ്റ്റണ്ട് – ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം – സെൻട്രൽ പിക്ചേഴ്സ് റിലീസ്, പി.ആർ.ഒ. – ആതിര ദിൽജിത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'തിയേറ്ററുകളിൽ ബാൻഡ്‌ മേളം'; 'ജാക്സൺ ബസാർ യൂത്ത്' റിലീസ്‌ തിയതി പ്രഖ്യാപിച്ചു
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement