• HOME
  • »
  • NEWS
  • »
  • film
  • »
  • The Kerala Story | ദി കേരള സ്റ്റോറി: തിയേറ്ററിൽ പ്രദർശിപ്പിച്ചില്ലെങ്കിൽ പ്രേക്ഷകർ ഒ.ടി.ടിയിൽ കേറിക്കാണും

The Kerala Story | ദി കേരള സ്റ്റോറി: തിയേറ്ററിൽ പ്രദർശിപ്പിച്ചില്ലെങ്കിൽ പ്രേക്ഷകർ ഒ.ടി.ടിയിൽ കേറിക്കാണും

സെൻസറിങ് കഴിഞ്ഞ ചിത്രം പ്രദർശിപ്പിക്കരുത് എന്ന് പറയുന്ന പ്രവണത നല്ലതല്ല എന്ന് 'ഫിയോക്'

ദി കേരള സ്റ്റോറി

ദി കേരള സ്റ്റോറി

  • Share this:

    റിലീസിനും മുൻപേ വിവാദങ്ങളുടെ കുത്തുഴുക്കിൽപ്പെട്ട ചിത്രം ‘ദി കേരള സ്റ്റോറി’ കേരളത്തിലെ തിയേറ്ററുകളിൽ നിരോധിച്ചാൽ പ്രേക്ഷകർ ഒ.ടി.ടിയിൽ കേറിക്കാണും എന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള അഥവാ ഫിയോക് (FEOUK) ഭാരവാഹി സുരേഷ് ഷേണായ്. സെൻസറിങ് കഴിഞ്ഞ ചിത്രം പ്രദർശിപ്പിക്കരുത് എന്ന് പറയുന്ന പ്രവണത നല്ലതല്ല എന്നും, പ്രദർശിപ്പിക്കാൻ പാടില്ലെന്ന് തിയേറ്ററുകളോട് ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Also read: The Kerala Story | ‘ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്, വിവാദങ്ങൾ പ്രേക്ഷകരെ സൃഷ്ടിക്കും’; ഹരീഷ് പേരടി

    സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ‘ദി കേരള സ്റ്റോറി’, കേരളത്തിൽ കാണാതായതായി ആരോപിക്കപ്പെടുന്ന ‘ഏകദേശം 32,000 സ്ത്രീകളുമായി’ ബന്ധപ്പെട്ട സംഭവങ്ങളെ ‘കണ്ടെത്തുന്നു’ എന്ന് വാദമുന്നയിക്കുന്നു. അവർ മതം മാറി, തീവ്രവാദികളായി, ഇന്ത്യയിലും ലോകത്തും തീവ്രവാദ ദൗത്യങ്ങളിൽ വിന്യസിക്കപ്പെട്ടുവെന്നും സിനിമ അവകാശപ്പെടുന്നു.

    The Kerala Story| ‘ട്രെയ്‌ലറില്‍ 32,000 മലയാളികളെ സിറിയയില്‍ എത്തിച്ചെന്ന് പറയുന്നതിന്റെ തെളിവ് ഹാജരാക്കുന്നവര്‍ക്ക് 1 കോടി ഇനാം’: ഹിന്ദു ഐക്യവേദി

    The Kerala Story | വിവാദ ചിത്രം ‘ദി കേരളാ സ്റ്റോറി’യുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി

    മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധിപേർ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

    Summary: FEOUK says viewers may watch The Kerala Story on OTT if denied screening in theatres

    Published by:user_57
    First published: