Jawan Prevue | ഷാരൂഖ്, നയൻ‌താര, വിജയ് സേതുപതി, ദീപിക; തകർത്തു വാരുന്ന പ്രീവ്യൂ വീഡിയോയുമായി 'ജവാൻ'

Last Updated:

ഷാരൂഖും ആറ്റ്ലിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ജവാൻ പ്രേക്ഷകർക്കു നൽകുന്ന പ്രതീക്ഷ ചെറുതല്ല

ജവാൻ
ജവാൻ
മാസിന് മാസ്, ആക്ഷന് ആക്ഷൻ, അടിക്ക് അടി, പിന്നെ വെടി, പുക അങ്ങനെയെല്ലാം. ജൂലൈ 10 രാവിലെ പത്തര മണിക്ക് ജവാൻറെ (Jawan movie) പ്രീവ്യൂ ലോകമെമ്പാടുമുള്ള ഷാരൂഖ് ഫാൻസിനു മുന്നിലേക്കെത്തിയിരിക്കുകയാണ്. പ്രീവ്യൂവിനെ കുറിച്ചുള്ള സൂചന നേരത്തെ ഷാരൂഖ് (Shah Rukh Khan) തന്നെ തന്റെ ഫാൻസിനോട് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഷാരൂഖും ആറ്റ്ലിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ജവാൻ പ്രേക്ഷകർക്കു നൽകുന്ന പ്രതീക്ഷ ചെറുതല്ല. ഇവരോടൊപ്പം ഇന്ത്യയിലെ മികച്ച നടീനടന്മാർ ഒരുമിക്കുന്നു എന്നതും ആകാംക്ഷ നിറയ്ക്കുന്ന മറ്റു ഘടകങ്ങൾ ആണ്.
സൗത്ത് ഇന്ത്യൻ സെൻസേഷനായ നയൻതാരയും വിജയ് സേതുപതിയുമൊക്കെ ഷാരൂഖിനൊപ്പം ആറ്റ്ലീ യൂണിവേഴ്സിൽ തകർത്താടുന്നതു കാണാൻ ഇനി കുറച്ചു നാൾ കൂടി കാത്തിരുന്നാൽ മതി. സെപ്റ്റംബർ 7ന് റെഡ് ചില്ലീസിന്റെ ബാനറിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഗൗരിഖാൻ ജവാൻ തീയേറ്ററിൽ എത്തിക്കും.
advertisement
പത്താന്റെ ബോക്സ്‌ ഓഫീസ് വിജയം ആവർത്തിക്കാൻ, തീയേറ്ററുകളിലേക്കു ജനസഗാരമൊഴുക്കാൻ വേണ്ടിയുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
advertisement
സന്യ മൽഹോത്ര, പ്രിയാമണി എന്നിവരും ജവാനിൽ അഭിനയിക്കും.
ഷാരൂഖ് ഖാന്റെ അടുത്ത ചിത്രമായ ജവാനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ആരാധകർ. കഴിഞ്ഞ മാസം, ട്വിറ്ററിലെ ചോദ്യോത്തര സെഷനിൽ പ്രോജക്റ്റിനെക്കുറിച്ചുള്ള ചില ആരാധകരുടെ ചോദ്യങ്ങൾക്ക് താരം ഉത്തരം നൽകുകയും പ്രോജക്റ്റിനെക്കുറിച്ചുള്ള രസകരമായ ചില വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Summary: Jawan prevue has all you seek in a Shah Rukh Khan movie and more. The Atlee movie dropped its sneak peek video including some high octane action sequences and fiery dialogue rendering from the protagonist. Deepika Padukone, Nayanthara and Vijay Sethupathi also feature in it
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Jawan Prevue | ഷാരൂഖ്, നയൻ‌താര, വിജയ് സേതുപതി, ദീപിക; തകർത്തു വാരുന്ന പ്രീവ്യൂ വീഡിയോയുമായി 'ജവാൻ'
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement