Jr NTR | RRRന്റെ മിന്നും വിജയം ആവർത്തിക്കുമോ? ജൂനിയർ NTRന്റെ 'ദേവര' രണ്ടു ഭാഗങ്ങളിലായി ഇറങ്ങും
- Published by:user_57
- news18-malayalam
Last Updated:
ചിത്രത്തില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്
2024-ലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയര്‍ എന്‍ടിആറിന്റെ (Jr NTR) ‘ദേവര’ പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയിരുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന, താരപ്രകടനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തു വരുക എന്നാണ് പുതിയ വാര്‍ത്തകള്‍. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ദേവരയുടെ ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് പുറത്തിറങ്ങും എന്നാണ് പുതിയ വിവരം.
അതേസമയം, രണ്ടാം ഭാഗത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്നതിനെക്കുറിച്ച് സൂചനകളൊന്നും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല. ചിത്രത്തില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍. ആര്‍ട്സും ചേർന്ന് നിർമിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി., പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. ചിത്രത്തിലെ നായികയായ ജാഹ്നവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.
advertisement
Summary: As per latest reports, Jr NTR movie Devara also starring Saif Ali Khan and Janhvi Kapoor is a two movie franchise. The first instalment is expected to reach audience on April 5, 2024
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 07, 2023 4:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Jr NTR | RRRന്റെ മിന്നും വിജയം ആവർത്തിക്കുമോ? ജൂനിയർ NTRന്റെ 'ദേവര' രണ്ടു ഭാഗങ്ങളിലായി ഇറങ്ങും