കലാഭവൻ ഷാജോൺ (Kalabhavan Shajohn) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്.ഐ. ഏ.ഡി.1877. സെൻസ് ലോഞ്ച് എന്റെർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിച്ച് നവാഗതനായ സന്യൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജയും ടൈറ്റിലിൽ ലോഞ്ചും തിരുവനന്തപുരത്ത് നടന്നു.
വലിയ ജനപങ്കാളിത്തത്തോടെ നടന്ന ഈ ചടങ്ങിൽ നിരവധി ചലച്ചിത്ര പ്രവർത്തകർ അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവർ പങ്കെടുത്തു. പരമ്പരാഗത കലാരൂപമായ തിരുവാതിരക്കളിയോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കമിട്ടത്.
സംവിധായകൻ തുളമ്പീ ദാസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഫസ്റ്റ് ക്ലാപ് നൽകിയത് സുരേഷ് ഉണ്ണിത്താനാണ്. മധുപാൽ, സുധീർ കരമന, തുളസീദാസ്, സുരേഷ് ഉണ്ണിത്താൻ, സജിൻ ലാൽ, ഭാഗ്യലഷ്മി, വി.കെ. ബൈജു, ബാലാജി ശർമ, കിരൺ രാജ്, വിനു കിരിയത്ത്, കലാഭവൻ ഷാജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സുധൻ രാജ് സ്വാഗതപ്രസംഗം നടത്തി.
പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവിയായിരിക്കുമെന്ന് സംവിധായകൻ സനൂപ് സത്യൻ പറഞ്ഞു. 33 വർഷത്തെ സർവീസിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ക്രൈംബ്രാഞ്ച് എസ്.ഐ. രാമചന്ദ്രൻ ഒരു കേസന്വേഷണം ഏറ്റെടുക്കുന്നു. ഔദ്യോഗിക പദവിയില്ലാതെ ഒരു മുൻപൊലീസുദ്യോസ്ഥൻ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ബുദ്ധി വൈഭവത്തിലൂടെ നടത്തുന്ന കേസ് അന്വേഷമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഇവിടെ എസ്.ഐ. രാമചന്ദ്രനെ അവതരിപ്പിക്കുന്നത് കലാഭവൻ ഷാജോൺ ആണ്. ബൈജു സന്തോഷ്, സുധീർ കരമന, അനു മോൾ, ഇന്ദ്രൻസ്, പ്രേംകുമാർ, അനു മോൾ, താളസീദാസ്, വി.കെ. ബൈജു, ബാലാജി ഗർമ, മനുരാജ് ബാദുഷാ എന്നിവരും പ്രധാന താരങ്ങളാണ്. സനൂപ് സത്യൻ, അനീഷ് വി. ശിവദാസ് എന്നിവരുടേതാണു തിരക്കഥ.
ഗാനങ്ങൾ. – ദീപക് ചന്ദ്രൻ, സംഗീതം – അനു ബി. നായർ, ഛായാഗ്രഹണം – ജോ ക്രിസ്റ്റോ സേവ്യർ, എഡിറ്റിംഗ് – വിഷ്ണു വിശാഖ്, കലാസംവിധാനം – മനോജ് മാവേലിക്കര, മേക്കപ്പ്- ഒക്കൽ ദാസ്, കോസ്റ്റിയൂം ഡിസൈൻ – റാണാ പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ – സുധൻ രാജ്, പ്രൊഡക്ഷൻ കൺട്രോളർ – സുനിൽ പേട്ട, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ശാലു പേയാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.