'കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്'; ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ഒരു ഇടവേളയ്ക്ക് ശേഷം ഉണ്ണി മോനോൻ മലയാള സിനിമയിൽ പാടുന്ന എന്ന പ്രത്യേകതയുമായാണ് ഗാനം എത്തുന്നത്.

News18 Malayalam | news18-malayalam
Updated: August 29, 2020, 3:25 PM IST
'കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്'; ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
news18
  • Share this:
ശരത് ജി മോഹൻ സംവിധാനം ചെയ്ത 'കർണൻ നെപ്പോളിയൻ ഭഗത് സിംഗ്' എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഒരു ഇടവേളയ്ക്ക് ശേഷം ഉണ്ണി മോനോൻ മലയാള സിനിമയിൽ പാടുന്ന എന്ന പ്രത്യേകതയുമായാണ് ഗാനം എത്തുന്നത്.

കാതോർത്തു കാതോർത്തു എന്ന് തുടങ്ങുന്ന പാട്ടിന് വരികളെഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. രഞ്ജിൻ രാജിന്റേതാണ് സംഗീതം. ഫസ്റ്റ് പേജ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മോനു പഴേടത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ജോയ് മാത്യു, നന്ദു, വിജയ കുമാർ, റോണി ഡേവിഡ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


ആകെ അഞ്ചു പാട്ടുകളാണ് ചിത്രത്തിലുള്ളത്. റഫീഖ് അഹമ്മദും അജീഷ് ദാസനും ശരത് ജി മോഹനുമാണ് വരികൾ എഴുതിയത്.
Published by: Naseeba TC
First published: August 29, 2020, 3:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading