ഒറ്റക്കൊരു സ്ത്രീ യാത്ര ചെയ്താൽ; കാണാക്കാഴ്ചകളും കേൾക്കാ കഥകളുമായി ലെന

Last Updated:

Lena's solo travel experiences to be featured in her YouTube channel | സോഷ്യൽ മീഡിയകളിൽ സജീവമായ ലെന, മെയ് 10നാണ് ലെനാസ് മാഗസീൻ ആരംഭിക്കുന്നത്

ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഉള്ള അനുഭവങ്ങൾ എന്താവും? അതിന്റെ ത്രില്ലും, സന്തോഷവും പങ്കു വയ്ക്കാൻ ലെന എത്തുന്നു. താരത്തിന്റെ യൂട്യൂബ് ചാനൽ ലെനാസ് മാഗസിനിൽ 'സോളോ ഫീമെയിൽ ട്രാവലർ' എന്ന സീരീസിൽ ലെനയുടെ യാത്രാനുഭവങ്ങൾ കുറിക്കപ്പെടുകയാണ്. ലെനയുടെ യൂട്യൂബ് ചാനലായ ലെനാസ് മാഗസിനിലെ പുതിയ വിഭാഗമാണിത്. ഒറ്റയ്ക്ക് ഹിമാലയൻ യാത്ര നടത്തിയിരുന്നു ലെന.
സോഷ്യൽ മീഡിയകളിൽ സജീവമായ ലെന, മെയ് 10നാണ് ലെനാസ് മാഗസീൻ ആരംഭിക്കുന്നത്. ആദ്യമായി ചെയ്യുന്ന സജീവ സീരീസ് ആവും 'സോളോ ഫീമെയിൽ ട്രാവലർ'.
ഗോദ സഹ സംവിധായകനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന 'ബോധി, ഗതി, മുക്തി' എന്ന ത്രിഭാഷാ സംഗീത ആൽബത്തിൽ തല മുണ്ഡനം ചെയ്ത വ്യത്യസ്ത ലുക്കിൽ ലെന പ്രത്യക്ഷപ്പെടും. കഴിഞ്ഞ വർഷം അവസാനത്തോടെ തിയേറ്ററുകളിൽ എത്തിയ പവിയേട്ടന്റെ മധുരചൂരൽ ആണ് ലെന നായികാ വേഷം ചെയ്തു പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ശേഷം വേറെയും ചിത്രങ്ങളിൽ വേഷമിട്ട ലെനയുടെ തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥയാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒറ്റക്കൊരു സ്ത്രീ യാത്ര ചെയ്താൽ; കാണാക്കാഴ്ചകളും കേൾക്കാ കഥകളുമായി ലെന
Next Article
advertisement
'ബന്ദികളെല്ലാവരും തിരികെ എത്തി'; എട്ട് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ്
'ബന്ദികളെല്ലാവരും തിരികെ എത്തി'; എട്ട് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ്
  • ഡൊണാള്‍ഡ് ട്രംപ് എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചതായി അവകാശപ്പെട്ടു.

  • ഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കിയും ഹമാസ് ബന്ദികളെ മോചിപ്പിക്കാനുമായി കരാറുണ്ടാക്കി.

  • ഇസ്രയേല്‍ പാര്‍ലമെന്റില്‍ സംസാരിച്ച ട്രംപ്, അറബ്, മുസ്ലീം രാഷ്ട്രങ്ങള്‍ക്ക് നന്ദി അറിയിച്ചു.

View All
advertisement