മിന്നൽ മുരളിയിൽ പ്രേക്ഷകർക്ക് കിട്ടാതെപോയ തിയേറ്റർ എക്സ്പീരിയൻസ് തിരിച്ചുപിടിക്കാൻ ആർ.ഡി.എക്സ്.; നിർമാതാവിന്റെ വാക്കുകൾ
- Published by:user_57
- news18-malayalam
Last Updated:
കോവിഡ് പ്രതിസന്ധി മൂലമാണ് അന്ന് നെറ്റ്ഫ്ളിക്സുമായി അങ്ങനെ ഒരു കരാർ ചെയ്യേണ്ടി വന്നതെന്നും സോഫിയ പോൾ
പ്രേക്ഷകർക്ക് തീയറ്റർ എക്സ്പീരിയൻസ് നഷ്ടപ്പെട്ടതിൽ ഏറെ സങ്കടപ്പെടുത്തുന്ന ഒരു ചിത്രമാണ് ടോവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന് നിർമാതാവ്. ചിത്രത്തിൻ്റെ നിർമ്മാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സ് ഓണം റിലീസായി ആഗസ്റ്റ് 25ന് തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തിച്ച നെറ്റ്ഫ്ളിക്സ് തന്നെയാണ് കരസ്ഥമാക്കിയിരിക്കുന്നത്.
മിന്നൽ മുരളി തിയെറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കാത്തതിൽ സങ്കടമുണ്ടായിരുന്നുവെന്നും അത് കൊണ്ട് പ്രേക്ഷകർക്ക് ഒരു മുഴുനീള ആക്ഷൻ ചിത്രം സമ്മാനിക്കണമെന്നും അങ്ങനെ പിറവി കൊണ്ടതാണ് ആർ.ഡി.എക്സെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് സോഫിയ പോൾ.
വ്യക്തമാക്കി. ആക്ഷനൊപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേരുന്ന ആർ ഡി എക്സ് ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പാണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ നായകൻമാർ.
advertisement
Also read: Jawan | ഷാരൂഖിനെ ഫൈറ്റ് പഠിപ്പിക്കാൻ ‘ജവാനിൽ’ ലോകോത്തര നിലവാരമുള്ള ആറ് ഫൈറ്റ് മാസ്റ്റർമാർ
മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആർ.ഡി.എക്സ്. (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്.
advertisement
ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്., വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ. പുളിക്കൽ, സംഗീതസംവിധാനം – സാം സി.എസ്., വരികൾ – മനു മഞ്ജിത്ത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി. സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ – റോജി പി. കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി.ആർ.ഒ. – ശബരി.
advertisement
Summary: Makers of RDX hope to bring back the theatre experience lost in Minnal Murali
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 23, 2023 2:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മിന്നൽ മുരളിയിൽ പ്രേക്ഷകർക്ക് കിട്ടാതെപോയ തിയേറ്റർ എക്സ്പീരിയൻസ് തിരിച്ചുപിടിക്കാൻ ആർ.ഡി.എക്സ്.; നിർമാതാവിന്റെ വാക്കുകൾ