'അയ്യനയ്യനയ്യൻ'; ഭക്തിസാന്ദ്രമായി നാൽപ്പത്തിയൊന്നിലെ ഗാനം

Last Updated:

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ ശരത് ആണ്.

ബിജു മേനോനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന നാല്‍പ്പത്തിയൊന്ന് ചിത്രത്തിലെ ഭക്തിസാന്ദ്രമായ ഗാനം പുറത്ത്. അയ്യപ്പനെ കുറിച്ചുള്ള അയ്യനയ്യനയ്യൻ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന്റെ മേക്കിംഗ് വീഡിയോയാണിത്. വരികളും ഇതിനൊപ്പം ചേർത്തിട്ടുണ്ട്.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ ശരത് ആണ്.
  ലാൽ ജോസിന്റെ ഇരുപത്തി അഞ്ചാമത്തെ ചിത്രമാണ് നാൽപ്പത്തിയൊന്ന്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിമിഷ സജയനാണ് നായിക. നവംബർ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
ശരണം വിളിയോടെ തുടങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ദിവസങ്ങൾക്ക് മുമ്പ് പുറത്തു വന്നിരുന്നു. ഇരുമുടിക്കെട്ടും ചെങ്കൊടിയും ഒന്നിച്ചുള്ള ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
advertisement
സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, ശരണ്‍ ജിത്തു, ധന്യ അനന്യ, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായർ, ഗോപാലകൃഷ്ണൻ പയ്യന്നൂർ, എൽസി സുകുമാരൻ, ഗീതി സംഗീത, ബേബി ആലിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
എല്‍ ജെ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ അനുമോദ് ബോസ്,ആദർശ് നാരായണൻ, ജി പ്രജിത് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാറാണ്. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് നവാഗതനായ പി ജി പ്രഗീഷ് തിരക്കഥയും സംഭാഷണമെഴുതുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
'അയ്യനയ്യനയ്യൻ'; ഭക്തിസാന്ദ്രമായി നാൽപ്പത്തിയൊന്നിലെ ഗാനം
Next Article
advertisement
സ്കൂൾ കുട്ടിയെ പീഡിപ്പിച്ച ശേഷം മതം മാറി പാസ്റ്ററായി ഒളിവിൽ കഴിഞ്ഞ ട്യൂഷൻ അധ്യാപകൻ 25 വർഷത്തിന് ശേഷം പിടിയിൽ
സ്കൂൾ കുട്ടിയെ പീഡിപ്പിച്ച ശേഷം മതം മാറി പാസ്റ്ററായി ഒളിവിൽ കഴിഞ്ഞ ട്യൂഷൻ അധ്യാപകൻ 25 വർഷത്തിന് ശേഷം പിടിയിൽ
  • സ്കൂൾ കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞ ട്യൂഷൻ അധ്യാപകൻ 25 വർഷത്തിന് ശേഷം പിടിയിൽ.

  • പ്രതി മുത്തുകുമാർ ക്രിസ്തു മതം സ്വീകരിച്ച് സാം എന്ന പേരിൽ പാസ്റ്ററായി തമിഴ് നാട്ടിൽ കഴിയുകയായിരുന്നു.

  • മുത്തുകുമാറിനെ ചെന്നൈയിൽ നിന്ന് പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി.

View All
advertisement