advertisement

ശരണം വിളിച്ച് നാൽപ്പത്തിയൊന്നിന്റെ ട്രെയിലർ; നവംബർ എട്ടിന് തിയേറ്ററുകളിലേക്ക്

Last Updated:
ബിജു മേനോൻ, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് ഒരുക്കുന്ന നാൽപ്പത്തിയൊന്നിന്റെ ട്രെയിലർ എത്തി. നവംബർ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും. ലാൽ ജോസിന്റെ 25ാംമത് ചിത്രമാണ് നാൽപ്പത്തിയൊന്ന്.
കേരളം  ഞെട്ടലോടെ കേട്ട ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് ചിത്രം. ഇരുമുടിക്കെട്ടും ചെങ്കൊടിയും ഒന്നിച്ചുള്ള ചിത്രത്തിന്റെ പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ ട്രെയിലർ എത്തിയിരിക്കുന്നത്. ശരണം വിളിയോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഹാസ്യത്തിനൊപ്പം ഉദ്വേഗജനകമായ കഥാമൂഹൂർത്തങ്ങളും ചിത്രത്തിൽ ഉണ്ടെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.
സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, ശരണ്‍ ജിത്തു, ധന്യ അനന്യ, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായർ, ഗോപാലകൃഷ്ണൻ പയ്യന്നൂർ, എൽസി സുകുമാരൻ, ഗീതി സംഗീത, ബേബി ആലിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
advertisement
എല്‍ ജെ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ അനുമോദ് ബോസ്,ആദർശ് നാരായണൻ, ജി പ്രജിത് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാറാണ്. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് നവാഗതനായ പി ജി പ്രഗീഷ് തിരക്കഥയും സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലാണ് സംഗീതം പകരുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ശരണം വിളിച്ച് നാൽപ്പത്തിയൊന്നിന്റെ ട്രെയിലർ; നവംബർ എട്ടിന് തിയേറ്ററുകളിലേക്ക്
Next Article
advertisement
നഴ്സിംഗ് ആണോ ലക്ഷ്യം? കേരളത്തിലെ നഴ്സിംഗ് ബിരുദ പ്രവേശനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
നഴ്സിംഗ് ആണോ ലക്ഷ്യം? കേരളത്തിലെ നഴ്സിംഗ് ബിരുദ പ്രവേശനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
  • നഴ്സിംഗ് ബിരുദം വിദ്യാർത്ഥികളെ പ്രൊഫഷണൽ രീതിയിൽ പാകപ്പെടുത്തിയെടുക്കുന്ന ഒരു സേവന മേഖലയാണ്

  • കേരളത്തിൽ നഴ്സിംഗ് ബിരുദ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നാല് പോർട്ടലുകൾ വഴിയാണ്

  • LBS, CPAS വഴി അഡ്മിഷൻ ലഭിക്കുന്ന SC/ST വിഭാഗങ്ങൾക്ക് ഇ-ഗ്രാന്റ്സ് വഴി ഫീസ് ആനുകൂല്യങ്ങൾ ലഭിക്കും

View All
advertisement