Zinda Banda | 'ഓ പോട്, വിസില് പോട്'; ജവാനിലെ സിന്ദാ ബന്ദായുടെ പിറകെ നടന്നതെല്ലാം പുറത്ത്

Last Updated:

തെന്നിന്ത്യൻ ഫ്ലേവറിലുള്ള തകർപ്പൻ ഗാനത്തിന്, ആറ്റ്ലിയുടെ നിർദേശത്തിനൊത്തു ചുവടുവെക്കുന്ന SRKയെ നമുക്കിതിൽ കാണാം

ജവാൻ
ജവാൻ
ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനാവുന്ന ജവാനിലെ സിന്ദാ ബന്ദാ (Zinda Banda) എന്നാ ഗാനം ഈ വർഷത്തെ യൂട്യൂബ് ഹിറ്റാണ്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിച്ച ഗാനത്തിന്റെ ഷൂട്ടിംഗ് സമയത്തെ കാഴ്ചകൾ ഫാൻസിനായി പങ്കു വെച്ചിരിക്കുകയാണ് റെഡ് ചില്ലീസ്.
തെന്നിന്ത്യൻ ഫ്ലേവറിലുള്ള തകർപ്പൻ ഗാനത്തിന്, ആറ്റ്ലിയുടെ നിർദേശത്തിനൊത്തു ചുവടുവെക്കുന്ന SRKയെ നമുക്കിതിൽ കാണാം. തെലുങ്കിലും തമിഴ്ലും ലിപ് സിങ്ക് ചെയ്യാനായി അറ്റ്ലീയും കൂട്ടരും ഷാരൂഖിനെ സഹായിക്കുന്നതും വീഡിയോയിൽ കാണാം.
സെപ്റ്റംബർ 7 നു ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായാണ് ജവാൻ പുറത്തിറക്കുന്നത്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രത്തിൽ കിങ് ഖാനൊപ്പം നയൻതാരയും വിജയ് സേതുപതിയും മുഖ്യ വേഷങ്ങളിൽ എത്തുന്നു.
advertisement
ഒപ്പം ദീപിക പദുകോൺ, സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Summary: Making video for the song Zinda Banda from the movie Jawan got released. The video has some interesting moments from the shooting, pre-planning stages of the song. Atlee and Shah Rukh Khan share a good rapport all through the making
മലയാളം വാർത്തകൾ/ വാർത്ത/Film/
Zinda Banda | 'ഓ പോട്, വിസില് പോട്'; ജവാനിലെ സിന്ദാ ബന്ദായുടെ പിറകെ നടന്നതെല്ലാം പുറത്ത്
Next Article
advertisement
Kerala Local Body Elections 2025 Live: തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്; വോട്ടിങ് 7ന് തുടങ്ങും
Kerala Local Body Elections 2025 Live: തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്
  • കേരള തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്.

  • 1.32 കോടിയിലധികം വോട്ടർമാർക്കായി 15,422 പോളിംഗ് സ്റ്റേഷനുകൾ.

  • വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ്.

View All
advertisement