Momo in Dubai | അനു സിത്താര, അനീഷ് ജി. മേനോന്‍, ജോണി ആന്‍റണി; 'മോമോ ഇൻ ദുബായ്' ഫെബ്രുവരി റിലീസ്
- Published by:user_57
- news18-malayalam
Last Updated:
'മോമോ ഇന്‍ ദുബായ്' ഒരു ചിൽഡ്രന്‍സ്-ഫാമിലി ചിത്രമാണ്
അനു സിത്താര, അനീഷ് ജി. മേനോന്‍, ജോണി ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇന്‍ ദുബായ്’ (Momo in Dubai) ഫെബ്രുവരി മൂന്നിന് ഐക്കോൺ സിനിമാസ് റിലീസ് പ്രദർശനത്തിനെത്തിക്കും. ജോ ആൻഡ് ജോ പ്രൊഡക്ഷൻ ടീമും, ജാനേ മൻ, ജോ ആൻഡ് ജോ, ജയ ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാരും വീണ്ടും ഒന്നിക്കുന്ന കിഡ്സ് ആന്റ് ഫാമിലി എന്റെർറ്റൈനർ ചിത്രമാണ് ‘മോമോ ഇൻ ദുബായ്’.
സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സക്കരിയയുടെയും ‘ആയിഷ’യുടെ തിരകഥാകൃത്ത് ആഷിഫ് കക്കോടിയുടെയും തിരക്കഥയിൽ ഒരുങ്ങുന്ന ‘മോമോ ഇന്‍ ദുബായ്’ ഒരു ചിൽഡ്രന്‍സ്-ഫാമിലി ചിത്രമാണ്.
ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരിസ് ദേശം, പി.ബി. അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ‘മോമോ ഇന്‍ ദുബായ്’ നിര്‍മ്മിക്കുന്നത്.
advertisement
സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത് പുരുഷു നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള, അമീൻ കാരക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം. ഖയാം, യാക്സൻ & നേഹ എന്നിവര്‍ സംഗീതം പകരുന്നു.
ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിർമാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍- രതീഷ് രാജ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ഗോകുല്‍ ദാസ്, മോഹൻദാസ്, മേക്കപ്പ്- മുഹമ്മദ് അനിസ്, കോസ്റ്റ്യൂം ഡിസെെനർ- ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യകല-പോപ്കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍, കാസ്റ്റിംങ്ങ് ഡയറക്ടര്‍- നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍- ഗിരീഷ് അത്തോളി, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: The Malayalam film ‘Momo in Dubai’ will be released in February 2023. The family-centered theme is geared for kids. Johnny Antony, Aneesh G. Menon, and Anu Sithara play the key roles alongwith child actors. The movie is co-written by Zakariya, director of Sudani from Nigeria. Debutant Ameen Aslam is directing the film
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2023 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Momo in Dubai | അനു സിത്താര, അനീഷ് ജി. മേനോന്‍, ജോണി ആന്‍റണി; 'മോമോ ഇൻ ദുബായ്' ഫെബ്രുവരി റിലീസ്