ചരിത്ര പ്രസിദ്ധമായ മയ്യഴിപ്പുഴയുടെ തീരമായ മാഹിയിലെ പുരാതനമായ കല്ലാട്ട് തറവാട്ടിൽ മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കുന്ന ‘ഫീനിക്സ്’ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിർമ്മാതാവ് റിനീഷ് കെ.എൻ. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. മിഥുൻ മാനുവൽ തോമസ് ഫസ്റ്റ് ക്ലാപ്പ് നൽകി. ’21 ഗ്രാംസ്’ എന്ന ചിത്രത്തിനു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രമാണിത്.
അഞ്ചാം പാതിരായുടെ വൻ വിജയത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ്.
പ്രണയവും, കുടുംബവും കോർത്തിണക്കിയ വിന്റേജ് ഹൊറർ ഡ്രാമയെന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരണം. മികച്ച താരങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾത്തന്നെ ചില പുതു മുഖങ്ങളേയും അവതരിപ്പിക്കുന്നുണ്ട്.
Also read: Phoenix | മിഥുൻ മാനുവല്‍ തോമസിന്റെ തിരക്കഥ; ഹൊറർ ത്രില്ലർ ചിത്രം ‘ഫീനിക്സ്’
ചന്തു നാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ, ഭഗത് മാനുവൽ, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, സിനി ഏബ്രഹാം, രജിനി നിലാ, ആവണി, എന്നിവരും ബാലതാരങ്ങളായ ആവണി, ജെസ്, ഇഥാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – വിഷ്ണു ഭരതൻ, ബിജിൽ ബാലകൃഷ്ണൻ; സംഗീതം – സാം സി.എസ്., ഗാനങ്ങൾ – വിനായക് ശശികുമാർ, ഛായാഗ്രഹണം – ആൽബി, എഡിറ്റിംഗ് – നിതീഷ് കെ.ടി.ആർ.; പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ; മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്യൂം ഡിസൈൻ – ഡിനോ ഡേവിസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാഹുൽ ആർ. ശർമ്മ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ മാനേജർ – മെഹ് മൂദ് കാലിക്കറ്റ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഷറഫ്, പ്രൊഡക്ഷൻ കൺഡ്രോളർ – കിഷോർ പുറക്കാട്ടിരി. തലശ്ശേരി, മാഹി ഭാഗങ്ങളിലായി ഈ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ. – വാഴൂർ ജോസ്, സ്റ്റിൽസ് – റിച്ചാർഡ് ആന്റണി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.