Thaal movie | തിരക്കഥാകൃത്തിന്റെ ക്യാംപസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 'താൾ'; വേറിട്ട ക്യാമ്പസ് ത്രില്ലർ വരുന്നു

Last Updated:

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ

'താൾ'
'താൾ'
മലയാള ചലച്ചിത്രനിരയിലേക്ക് വേറിട്ട പ്രമേയവുമായി ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം (Campus thriller movie) കൂടി എത്തുന്നു. ‘താൾ’ (Thaal movie) എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റസൂൽ പൂക്കുട്ടി, എം.ജയചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു.
നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മാധ്യമ പ്രവർത്തകനായ ഡോ. ജി. കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥാകൃത്തിന്റെ ക്യാമ്പസ് ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ചിത്രമാണ്.
advertisement
ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ഛായാഗ്രഹണം: സിനു സിദ്ധാർത്ഥ്, സംഗീതം: ബിജി ബാൽ, വരികൾ: ബി.കെ. ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, വസ്ത്രാലങ്കാരം: അരുൺ മനോഹർ, കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ്‌ മല്യ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Thaal movie | തിരക്കഥാകൃത്തിന്റെ ക്യാംപസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 'താൾ'; വേറിട്ട ക്യാമ്പസ് ത്രില്ലർ വരുന്നു
Next Article
advertisement
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
  • വർക്കലയിൽ പ്രണയബന്ധം തകർന്നതിനെ തുടർന്ന് സംഘർഷത്തിനിടെ യുവാവ് അടിയേറ്റ് മരിച്ചു.

  • കാമുകന്റെ സുഹൃത്ത് അമൽ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് മടങ്ങിയ ശേഷം രക്തം ഛർദ്ദിച്ച് മരിച്ചു.

  • സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement