മാമുക്കോയയെ വീണ്ടും സ്‌ക്രീനിൽ കാണാവുന്ന ചിത്രം; 'അക്കുവിന്റെ പടച്ചോൻ' ട്രെയ്‌ലർ

Last Updated:

'അക്കുവിന്റെ പടച്ചോൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായകാണ്

മാമുക്കോയ
മാമുക്കോയ
നടൻ മാമുക്കോയയെ ഒരിക്കൽക്കൂടി സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് അവസരം. ദാദാ ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഓണറബിൾ ജൂറി മെൻഷൻ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ മുരുകൻ മേലേരി സംവിധാനം ചെയ്ത പരിസ്ഥിതി ചിത്രമായ ‘അക്കുവിന്റെ പടച്ചോൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായകാണ്.
മാമുക്കോയ, ശിവജി ഗുരുവായൂർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കണം, മതസൗഹാർദവും പ്രകൃതി സംരക്ഷണവും എങ്ങനെ ഇഴചേർന്നിരിക്കുന്നു എന്നും ഓർമ്മപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
advertisement
വിനായകാനന്ദ സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ. ജോസ് നിർവഹിക്കുന്നു. സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ളത്. ജയകുമാർ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി എന്നിവരുടെ വരികൾക്ക് നടേഷ് ശങ്കർ, സുരേഷ് പേട്ട, ജോയ് മാധവൻ എന്നിവർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു.
എഡിറ്റർ- ജോമോൻ സിറിയക്, പ്രൊഡക്ഷൻ കൺട്രോളർ- റാഫി തിരൂർ, ആർട്ട്- ഗ്ലാറ്റൻ പീറ്റർ, മേക്കപ്പ്- എയർപോർട്ട് ബാബു, കോസ്റ്റ്യൂംസ്- അബ്ബാസ് പാണവള്ളി, കളറിസ്റ്റ്- അലക്സ് വർഗീസ് (തപസി), സൗണ്ട് ഡിസൈനർ- ബിജു യൂണിറ്റി, ഡിടിഎസ് മിക്സിംഗ്- ജിയോ പയസ്, ഷൈജു എം.എം., സ്റ്റിൽസ്- അബിദ് കുറ്റിപ്പുറം, ഡിസൈൻ- ആഷ്‌ലി ലിയോഫിൽ. ‘അക്കുവിൻ്റെ പടച്ചോൻ’ ഉടൻ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Mamukkoya is part of the upcoming Malayalam movie Akkuvinte Padachon
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മാമുക്കോയയെ വീണ്ടും സ്‌ക്രീനിൽ കാണാവുന്ന ചിത്രം; 'അക്കുവിന്റെ പടച്ചോൻ' ട്രെയ്‌ലർ
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement