'ജോ ആൻഡ് ജോയുമായി' മാത്യു, നസ്ലൻ, നിഖില വിമൽ

Last Updated:

Mathew, Naslen and Nikhila Vimal to act in Jo and Jo movie | 'ജോ ആന്റ് ജോ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു

ജോ ആൻഡ് ജോ
ജോ ആൻഡ് ജോ
മാത്യു, നസ്‌ലൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോ ആന്റ് ജോ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു.
ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അരുൺ ഡി. ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസാർ ഷാ നിർവ്വഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.
Also read: Sunny review | ഏകാന്തതയുടെ അവസ്ഥാന്തരങ്ങളിലൂടെ ഒരു കോവിഡ്കാല യാത്രയുമായി ജയസൂര്യയുടെ സണ്ണി
പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകരൻ, കല- നിമേഷ്സ താനൂർ, മേക്കപ്പ്- സിനൂപ് രാജ്, വസ്ത്രാലങ്കാരം- സുജിത്ത് സി.എസ്., സ്റ്റിൽസ്- ഷിജിൻ പി. രാജ്, പരസ്യകല- മനു ഡാവൻസി, എഡിറ്റർ- ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ- സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൾ ബഷീർ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
advertisement
Kurup Movie|'ആരാധകരെ നിരാശപ്പെടുത്തുന്നത് ന്യായമല്ല'; കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ച് ദുൽഖർ സൽമാൻ
കൊച്ചി: ദുൽഖർ സൽമാന്റെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന താരനിരയെക്കുറിച്ചും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ചിത്രത്തിൽ അതിഥി താരമായി നടൻ പൃഥ്വിരാജ് എത്തുന്നുവെന്നും വാർത്തകൾ വന്നു. ഇപ്പോൾ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങും മറ്റും സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.
advertisement
"കുറുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കാണുന്നത് ഏറെ പ്രോത്സാഹനം നൽകുന്നുണ്ട്, സിനിമ ഉടൻ നിങ്ങളിലേക്ക് എത്തിക്കാനാവുമെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നിരുന്നാലും, ഇപ്പോൾ ധാരാളം വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സമയമാകുമ്പോൾ, നിങ്ങൾക്ക് ചിത്രം കാണാൻ സാധിക്കും, കുറുപ്പിൽ അതിഥി വേഷങ്ങൾ ചെയ്യുന്നവർ ആരെന്ന് തിരിച്ചറിയുകയും ചെയ്യാം. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല, ഈ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. നമ്മുടെ താരങ്ങളുടെ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്നതും അവരെ നിരാശപ്പെടുത്തുന്നതും ന്യായമല്ല..." ദുൽഖർ കുറിച്ചു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ജോ ആൻഡ് ജോയുമായി' മാത്യു, നസ്ലൻ, നിഖില വിമൽ
Next Article
advertisement
രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; KSRTC കണ്ടക്ടറെ പിരിച്ചുവിട്ടു
രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; KSRTC കണ്ടക്ടറെ പിരിച്ചുവിട്ടു
  • രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്‍റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ കണ്ടക്ടറെ പിരിച്ചുവിട്ടു

  • വിജിലൻസ് അന്വേഷണം നടത്തി കണ്ടക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടപടി സ്വീകരിച്ചു

  • വനിതാ യാത്രികർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ഇറക്കണമെന്ന ഉത്തരവ് ലംഘിച്ചതാണ് പ്രധാനമായ കുറ്റം

View All
advertisement