advertisement

മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ട്രെയ്‌ലർ പുറത്തിറങ്ങി

Last Updated:

Mohabbathin Kunjabdulla trailer unveiled | ചിത്രം ആഗസ്റ്റ് 9ന് റിലീസ് ആവും

മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയുടെ ട്രെയ്‌ലർ മോഹൻലാലിൻറെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച്, ബാലു വര്‍ഗീസിനെയും ഇന്ദ്രന്‍സിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഷോബിസ് സ്റ്റുഡിയോ ആഗസ്റ്റ് 9 ന് തീയേറ്ററുകളില്‍ എത്തിക്കും.
പ്രണയവും വിരഹവും കിനിയുന്ന ഓര്‍മ്മകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്നു. ഇന്ദ്രന്‍സിന്‍റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ചിത്രത്തിലെ കുഞ്ഞബ്ദുള്ള. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള (ഇന്ദ്രന്‍സ്) 65-ാം വയസ്സില്‍ തന്‍റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. കുട്ടിക്കാലത്ത് തന്‍റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് അയാള്‍ കേരളം മുഴുവനും യാത്ര നടത്തുന്നു. കേരളത്തിന്‍റെ തെക്കേയറ്റം മുതല്‍ വടക്കേ അറ്റം വരെ തന്‍റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്. ആ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍, സംഭവങ്ങള്‍, ഇതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
advertisement
പ്രണയം പ്രമേയമായി മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും മനോഹരമായ കാഴ്ചകൾ ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. പ്രണയത്തിന് പ്രായം വിലങ്ങുതടിയല്ല എന്നാണ് ചിത്രം പറയുന്നത്. കെ എസ് ആര്‍ ടി സി ബസും പ്രൈവറ്റ് ബസും ഓട്ടോറിക്ഷയും സിനിമയിലെ കഥാപാത്രങ്ങളാകുന്നതും മറ്റൊരു പുതുമയാണ്.
advertisement
പ്രണയമാണ് പ്രമേയമെങ്കിലും മലയാള സിനിമയില്‍ ആവര്‍ത്തിച്ചുവരുന്ന പ്രണയകഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയുടെ പ്രണയമെന്ന് സംവിധായകന്‍ ഷാനു സമദ് പറയുന്നു. ഇതൊരു മനുഷ്യന്‍റെ പ്രണയയാത്ര മാത്രമല്ല. ആ മനുഷ്യന്‍ കണ്ടുമുട്ടുന്ന വ്യക്തികളുടെയും സംഭവങ്ങളുടെയും കഥകളിലൂടെ കേരളത്തിലെ സാമൂഹിക വിഷയങ്ങളും ചിത്രം പറയുന്നുണ്ട്.
തൃശ്ശൂർ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ് യാത്രയ്ക്കിടയില്‍ ഒരു ചെറുപ്പക്കാരനായ സഹയാത്രികനെ (ബാലു വര്‍ഗ്ഗീസ്) അബ്ദുള്ളയ്ക്ക് കൂട്ടുകിട്ടുന്നു. പരസ്പരം പരിചയപ്പെട്ടതോടെ അവര്‍ തമ്മില്‍ അടുക്കുന്നു. പിന്നീട് അബ്ദുള്ളയുടെ അലീമയെത്തേടിയുള്ള യാത്രയില്‍ ആ ചെറുപ്പക്കാരനും കൂടെക്കൂടുന്നു. അവരുടെ യാത്ര മനോഹരമായി തമാശയും സസ്പെന്‍സും ത്രില്ലും ഒക്കെയായി ചിത്രീകരിക്കുന്നതാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന് സംവിധായകന്‍ പറഞ്ഞു.ഒടുവില്‍ കുഞ്ഞബ്ദുള്ള അലീമയെ കണ്ടുമുട്ടുമോ അതാണ് ചിത്രത്തിന്‍റെ സസ്പെന്‍സ്.
advertisement
വൈകാരികമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരെ മുന്നോട്ട് നയിക്കുമ്പോഴും തമാശയാണ് ചിത്രത്തിന്‍റെ രസക്കൂട്ട്. പ്രമുഖ സംവിധായകന്‍ ലാല്‍ജോസ് അബ്ദുള്ളയായി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.
സുഡാനിക്ക് ശേഷം സംസ്ഥാന അവാര്‍ഡ് നേടിയ സാവിത്രി ശ്രീധരനും ഈ ചിത്രത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുംബൈയിലെ തൊഴിലാളികളുടെ ജീവിതം ചിത്രീകരിക്കുമ്പോള്‍ അവിടെയുള്ള മലയാളികളുടെ ഹോട്ടല്‍ ജീവിതം ആദ്യമായി ചിത്രീകരിക്കുന്ന ഒരു സിനിമ കൂടിയാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള. പതിനാല് ജില്ലകളിലുമായി ചിത്രീകരിച്ച ഈ സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
advertisement
ഇന്ദ്രന്‍സ്, ബാലുവര്‍ഗീസ്, രഞ്ജിപണിക്കര്‍, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, സുബൈര്‍ വയനാട്, സി.പി. ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സാവിത്രി ശ്രീധരന്‍, സ്നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരാണ് അഭിനേതാക്കള്‍. ബാനര്‍:ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം: ബേനസീര്‍, രചന/ സംവിധാനം-ഷാനു സമദ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ട്രെയ്‌ലർ പുറത്തിറങ്ങി
Next Article
advertisement
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ; കേരളത്തിലെ പ്രവാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നു'; പ്രധാനമന്ത്രി മോദി
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ'; പ്രധാനമന്ത്രി മോദി
  • കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയെ ബാധിക്കുന്നു

  • പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കുറിച്ച് കോൺഗ്രസ് പറയുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്നു

  • ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നു

View All
advertisement