Aaraattu release | റിലീസ് തിയതി ഉറപ്പിച്ചു; 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' ഒക്ടോബറിൽ കാണാം

Last Updated:

Mohanlal movie Neyyattinkara Gopante Aaraattu gets a release date | മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ - ബി. ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന സിനിമയാണ് 'ആറാട്ട്'

ആറാട്ട്
ആറാട്ട്
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്ന സിനിമ ഒക്ടോബർ മാസം റിലീസ് ചെയ്യും. മോഹൻലാലിൻറെ മാസ്സ് ആക്ഷൻ ചിത്രം ഇതിനോടകം തന്നെ ആരാധകരിൽ വൻ പ്രതീക്ഷ നൽകിയിരിക്കുകയാണ്. ഒക്ടോബർ 14 ആണ് റിലീസ് തിയതി എന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രത്തിൽ 'നെയ്യാറ്റിൻകര ഗോപൻ' എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. രാജാവിന്‍റെ മകനിലൂടെ പ്രസിദ്ധമായ ' മൈ ഫോൺ നമ്പർ ഈസ് '2255' എന്ന ഡയലോഗിലെ നമ്പറോടു കൂടിയ ഒരു ബെൻസ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്.നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക കാര്യത്തിനായി പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപൻ എത്തുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്‍റെ പ്രമേയം.
18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ - ബി. ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ആറാട്ടിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായെത്തുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.
advertisement
സിനിമയുടെ ചിത്രീകരണം റെയ്ൽവേയ്ക്കു വൻ ലാഭം നേടിക്കൊടുത്തിരുന്നു. രണ്ടുദിവസത്തെ ചിത്രീകരണം നടന്നത് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലായിരുന്നു. ഇവിടെ സിനിമ ചിത്രീകരണത്തിന് നിർമാണ കമ്പനി റെയിൽവേക്ക് നൽകിയത് 23.46 ലക്ഷം രൂപയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് റെയിൽവേ സ്റ്റേഷനുകൾ സിനിമാ ചിത്രീകരണത്തിന് വാടകയ്ക്ക് വിട്ടുനൽകുന്നത് പുനരാരംഭിക്കാൻ പാലക്കാട് ഡിവിഷൻ അധികൃതർ തീരുമാനിച്ചതും ആറാട്ട് ചിത്രീകരിച്ചതും.
advertisement
സിനിമയ്ക്കായി ആറു കോച്ചുകളാണ് പ്രൊഡക്ഷൻ കൺട്രോളർ ആവശ്യപ്പെട്ടത്. ഒരു എസി ടൂ ടയർ, ഒരു സ്ലീപ്പർ ക്ലാസ്, ഒരു ജനറൽ സെക്കൻഡ് ക്ലാസ്, ഒരു ലഗേജ് കം ബ്രേക്ക് വാൻ, ഒരു പാഴ്സൽ വാൻ എന്നിവ ഉൾപ്പെടെയാണിത്. ആവശ്യപ്പെട്ട സൗകര്യങ്ങളോടെ സ്റ്റേഷൻ വാടകയ്ക്ക് വിട്ടുനൽകുകയായിരുന്നുവെന്ന് സീനിയർ കൊമേഴ്സ്യൽ മാനേജർ ജെറിൻ ജി ആനന്ദിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഷൂട്ടിങ്ങിനായി വിട്ടുകൊടുത്ത ട്രെയിൻ, അമൃത എക്സ്പ്രസ് വരുമ്പോൾ മത്രം ട്രാക്ക് മാറ്റിയിടും. സിനിമയ്ക്കായി 'സേലം സ്റ്റേഷൻ' എന്ന ബോർഡുവെച്ചാണ് ചിത്രീകരണം.
advertisement
Summary: Mohanlal starring mass action entertainer Neyyattinkara Gopante Aaraattu, directed by B. Unnikrishnan, gets a release date in October 2021
മലയാളം വാർത്തകൾ/ വാർത്ത/Film/
Aaraattu release | റിലീസ് തിയതി ഉറപ്പിച്ചു; 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' ഒക്ടോബറിൽ കാണാം
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement