തിയേറ്ററിൽ പോയി സിനിമ കാണുന്ന കാലം ഇനിയുണ്ടാകില്ലേ? ആശങ്ക പ്രകടിപ്പിച്ച് വണ്ടർ വുമൺ സംവിധായിക
- Published by:Naseeba TC
- news18-malayalam
Last Updated:
ലോക്ക്ഡൗണിന് ശേഷം പല രാജ്യങ്ങളിലും തുറന്നു തുടങ്ങിയെങ്കിലും കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് മേഖല നേരിടുന്നത്.
കോവിഡ് 19 സിനിമാ ലോകത്തുണ്ടാക്കിയ അനിശ്ചതത്വം ചെറുതല്ല. ഹോളിവുഡിലേതടക്കം പല വൻകിട സിനിമകളുടേയും റിലീസ് നിരവധി തവണ മാറ്റിവെച്ചു. നിരവധി സിനിമകളുടെ ചിത്രീകരണം മുടങ്ങി. ഇനി സിനിമാ തിയേറ്ററുകളിൽ പോകുന്നു കാലം ഉണ്ടാകില്ലേ എന്ന ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് വണ്ടർ വുമണ്‍ സംവിധായിക പാറ്റി ജെൻകിസ്.
കോവിഡ് പ്രതിസന്ധി മറികടക്കാൻ സിനിമാ മേഖലയ്ക്ക് സാമ്പത്തിക സഹായം വേണമെന്ന് യുഎസ് സർക്കാരിനോട് ആവശ്യപ്പെടുന്നവരിൽ ഒരാളാണ് പാറ്റി ജെൻകിസ്. സാമ്പത്തിക പിന്തുണ ലഭിച്ചിലെങ്കിൽ നൂറ്റാണ്ട് പഴക്കമുള്ള തിയേറ്റർ സംസ്കാരം മുന്നോട്ടു പോകുമോ എന്ന് സംവിധായിക ആശങ്കപ്പെടുന്നു.
You may also like:അവതാർ 2 ചിത്രീകരണം പൂർത്തിയായി; മൂന്നാം ഭാഗം ചിത്രീകരണം അവസാനഘട്ടത്തിലെന്ന് ജെയിംസ് കാമറൂൺ
ഒരു അഭിമുഖത്തിലാണ് പാറ്റി തന്റെ ആശങ്ക പങ്കുവെച്ചത്. കോവിഡ് ലോക്ക്ഡൗണിന് ശേഷം പല രാജ്യങ്ങളിലും തുറന്നു തുടങ്ങിയെങ്കിലും കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് മേഖല നേരിടുന്നത്. യുഎസ്സിലടക്കം ഇത് പ്രകടമാണ്.
advertisement
You may also like:Tovino Thomas | ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
ലിവിങ് റൂമിൽ ഇരുന്ന് മാത്രം കുട്ടികൾക്കൊപ്പം സിനിമ കാണുന്നത് ലോകത്ത് ആരും ഇഷ്ടപ്പെടുമെന്ന് താൻ കരുതുന്നില്ലെന്ന് സംവിധായിക പറയുന്നു.
advertisement
ലോക്ക്ഡൗണിനെ തുടർന്ന് വണ്ടർ വുമണിന്റെ റിലീസ് മൂന്ന് തവണയാണ് മാറ്റിവെച്ചത്. പല ബിഗ് ബജറ്റ് സിനിമകളുടേയും റിലീസ് 2022 ലേക്ക് നീട്ടി. ജൂണിൽ റിലീസ് ചെയ്യേണ്ടിയിരുന്ന വണ്ടർ വുമൺ ഡിസംബറിൽ ക്രിസ്മസിന് പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാറ്റി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 08, 2020 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
തിയേറ്ററിൽ പോയി സിനിമ കാണുന്ന കാലം ഇനിയുണ്ടാകില്ലേ? ആശങ്ക പ്രകടിപ്പിച്ച് വണ്ടർ വുമൺ സംവിധായിക







