പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങൾ; 'മുട്ടുവിന്‍ തുറക്കപ്പെടും' ചിത്രീകരണം പൂർത്തിയായി

Muttuvin Thurakkappedum movie to have fresh faces in the cast | നവാഗതനായ അരുണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുട്ടുവിന്‍ തുറക്കപ്പെടും'

News18 Malayalam | news18-malayalam
Updated: July 14, 2020, 5:22 PM IST
പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങൾ; 'മുട്ടുവിന്‍ തുറക്കപ്പെടും' ചിത്രീകരണം പൂർത്തിയായി
മുട്ടുവിൻ തുറക്കപ്പെടും
  • Share this:
പുതുമുഖങ്ങളായ ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുട്ടുവിന്‍ തുറക്കപ്പെടും'.

ഇടവേള ബാബു , ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം, വിനോദ് സാഗർ , ഡോക്ടർ അലക്സ് ഷാരോൺ പോൾ ബാബു, സേതുലക്ഷ്മി, ഷര്‍ഫിന്‍ സെബാസ്റ്റ്യൻ, മുരളി, രാജു കെ. മാത്യു, പ്രവീൺ കൃഷ് , വിനോദ് തൈക്കാട്ടുശ്ശേരി, രതീഷ് ചക്രപാണി, ചിത്ര, മേരി ആൻഡ് ബേബി, അമൂല്യ, ഷർലെറ്റ്, ജോമോൾ എന്നിവരാണ് മറ്റ് താരങ്ങള്‍.

Also read: കടുവയല്ല, കുറുവച്ചൻ പുലിയാണ്; അങ്ങനെ ആർക്കും വെറുതെ സിനിമയെടുക്കാൻ പറ്റില്ല

ആൽബി ഫിലിംസിന്റെ ബാനറില്‍ മെൽവിൻ കോലോത്ത്, ആൻറണി ഷാരോൺ, ബാബു മുള്ളൻചിറ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സംവിധായകന്‍ അരുണ്‍ രാജ് തന്നെ നിര്‍വ്വഹിക്കുന്നു.

മനോജ് ചക്രപാണി, ബിനോജ് ചക്രപാണി എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഗാനരചനയും സംഗീത സംവിധാനവും ബിനോജ് ചക്രപാണി.

കൊച്ചിയിലും ഹരിപ്പാട് പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ 'മുട്ടുവിന്‍ തുറക്കപ്പെടും' റെഡ് മീഡിയ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
Published by: meera
First published: July 14, 2020, 5:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading