വിവാഹ വിമോചിതരാകുന്നു എന്ന വാർത്തയെത്തുടർന്ന് മാധ്യമങ്ങളിൽ ഏറെ ചർച്ചയായ താര ദമ്പതികളായിരുന്നു നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu). നാല് വർഷത്തോളമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്.
നിലവിൽ നടി ശോഭിത ധുലിപാലയുമായി ഡേറ്റിംഗിലാണ് നാഗചൈതന്യയെന്നാണ് ചില റിപ്പോർട്ടുകൾ. അതേസമയം, വേർപിരിയലിന് ശേഷം താനും നാഗചൈതന്യയും അത്ര നല്ല സൗഹൃദത്തിലല്ലെന്ന് ഒരിക്കൽ സമാന്ത പറഞ്ഞിരുന്നു. കോഫി വിത്ത് കരൺ എന്ന പരിപാടിക്കിടെയായിരുന്നു സമാന്തയുടെ വെളിപ്പെടുത്തൽ.
മുമ്പ് ബോളിവുഡ് ബബ്ബിളിന് നൽകിയ ഒരു അഭിമുഖത്തിൽ നാഗചൈതന്യ പറഞ്ഞ മറുപടിയും വളരെ ചർച്ചയായിരുന്നു. വിവാഹമോചനത്തിന് ശേഷം സമാന്തയെ കണ്ടാൽ എന്ത് പറയുമെന്നായിരുന്നു അഭിമുഖത്തിൽ അവതാരകൻ അദ്ദേഹത്തോട് ചോദിച്ചത്. “ഞാൻ ഹായ് പറയും. ഒരു ഹഗ്ഗും നൽകും” എന്നായിരുന്നു ഇതിന് നാഗചൈതന്യ നൽകിയ മറുപടി.
2021ലാണ് തങ്ങൾ പിരിയുകയാണെന്ന് ഇരുവരും അറിയിച്ചത്. വേർപിരിയലിൽ മൗനം പാലിക്കുന്നതിന്റെ കാരണത്തെപ്പറ്റിയും നാഗചൈതന്യ പിന്നീട് ഒരിക്കൽ പറഞ്ഞിരുന്നു.
Also read: ‘എനിക്കേറ്റവും സന്തോഷം നൽകുന്ന സ്ഥലമിത്’; ചിത്രങ്ങൾ പങ്കുവെച്ച് ഷാരൂഖിന്റെ മകൾ സുഹാന ഖാൻ
“എന്താണ് ഞങ്ങൾക്ക് രണ്ടാൾക്കും പറയാനുള്ളത് അത് സംബന്ധിച്ചൊരു പ്രസ്താവന ഞങ്ങൾ എഴുതുന്നതാണ്. അങ്ങനെയാണ് എന്റെ വ്യക്തിജീവിതത്തിൽ എല്ലാകാര്യങ്ങളും ചെയ്യുന്നത്. എന്റെ ഉള്ളിലുള്ള കാര്യങ്ങൾ എല്ലാവരോടും തുറന്ന് പറയുന്നതിൽ പരിമിതിയുണ്ട്. മാധ്യമങ്ങളോട് ഞാൻ പറയും. ഞങ്ങളുടെ കാര്യത്തിൽ സാമന്ത ആ തീരുമാനത്തോട് യോജിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഞാനും മുന്നോട്ട് പോകുന്നു. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും ലോകത്തെ അറിയിക്കണമെന്ന് ഞാൻ കരുതുന്നില്ല,” എന്നാണ് നാഗചൈതന്യ പറഞ്ഞിരുന്നത്.
അതേസമയം, നാഗചൈതന്യയും നടി ശോഭിത ധുലിപാലയും കഴിഞ്ഞ ആറ് മാസമായി ഡേറ്റിംഗിലാണെന്നാണ് ഹൈദരാബാദ് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സിനിമയിൽ തുടങ്ങിയ സൗഹൃദമാണ് ശോഭിതയുടെയും നാഗചൈതന്യയുടേയും. അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തങ്ങളുടെ വേർപിരിയൽ അറിയിക്കാൻ സമാന്തയും നാഗചൈതന്യയും സോഷ്യൽ മീഡിയയിൽ സമാനമായ പ്രസ്താവനകൾ ഇറക്കുകയും തുടർന്ന് സമാന്ത ഇൻസ്റ്റഗ്രാമിൽ ചൈതന്യയെ അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. ചൈതന്യയുടെയും സമാന്തയുടെയും വേർപിരിയലിനെക്കുറിച്ചുള്ള കിംവദന്തികൾ ആദ്യം വാർത്തകളിൽ ഇടം നേടിയത് സമാന്ത ഇൻസ്റ്റഗ്രാമിലെ തന്റെ പേര് സമാന്ത അക്കിനേനിയിൽ നിന്ന് ‘എസ്’ എന്നാക്കി മാറ്റിയതോടെയാണ്. ഇരുവരും 2010ലാണ് ഡേറ്റിംഗ് ആരംഭിച്ചത്. ഏറെ നാളത്തെ ബന്ധത്തിന് ശേഷം 2017-ലാണ് ഇരുവരും വിവാഹിതരായത്. 2017 ഒക്ടോബർ 6 ന് ഗോവയിൽ വെച്ചായിരുന്നു വിവാഹം. നിർഭാഗ്യവശാൽ വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം അവരുടെ ബന്ധം അവസാനിച്ചു. 2010-ൽ ഗൗതം മേനോന്റെ ‘യേ മായ ചെയ്‌സാവേ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സമാന്തയും നാഗ ചൈതന്യയും കണ്ടുമുട്ടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.