ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ പ്രദർശനശാലകളിൽ നിന്നും പിൻവലിച്ചു. ‘നല്ല സമയം തിയേറ്ററിൽ നിന്ന് ഞങ്ങൾ പിൻവലിക്കുന്നു. ഇനി ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്’ എന്ന് സംവിധായകൻ ഒമർ ലുലു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ‘നല്ല സമയം’ സിനിമയ്ക്കെതിരെ കേസ്. സംവിധായകന്‍ , നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസ് എടുക്കാന്‍ എക്സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. അബ്കാരി, NDPS നിയമപ്രകാരം എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തിരിക്കുന്നത്.
“നല്ല സമയം” യൂത്ത് ഏറ്റെടുത്തു സന്തോഷം, എന്നെ മിക്കവാറും പോലീസും ഏറ്റെടുക്കും ജാമ്യം എടുത്തിട്ട് വരാം മക്കളെ എന്നാണ് കേസെടുത്തതിന് പിന്നാലെ ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Omar Lulu