Nanjiyamma | കുഞ്ചിമല കോവിലെ... പാട്ടുമായി നഞ്ചിയമ്മ, കൂടെ സന്നിധാനന്ദനും; പുതിയ ഗാനം 'ഗാർഡിയൻ എയ്ഞ്ചൽ' സിനിമയ്ക്കായി

Last Updated:

ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മയും സന്നിദാനന്ദനും ചേർന്ന് ആലപിച്ച 'കുഞ്ചിമല കോവിലെ....' എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്

നഞ്ചിയമ്മ
നഞ്ചിയമ്മ
നാടൻ ശീലിന്റെ മനോഹാരിത നഞ്ചിയമ്മയുടെ (Nanjiyamma) ശബ്ദത്തിൽ അനുഭവിച്ചറിയാൻ ഒരവസരം കൂടി. ഭദ്ര ഗായത്രി പ്രോസക്ഷൻസിന്റെ ബാനറിൽ സെർജന്റ് സാജു എസ്. ദാസ് സംവിധാനം ചെയ്ത ‘ഗാർഡിയൻ എയ്ഞ്ചൽ’ എന്ന ചിത്രത്തിലെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റീലീസായി.
ജ്യോതിഷ് കാശി എഴുതിയ വരികൾക്ക് റാം സുരേന്ദ്രൻ സംഗീതം പകർന്ന് ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മയും സന്നിദാനന്ദനും ചേർന്ന് ആലപിച്ച ‘കുഞ്ചിമല കോവിലെ….’ എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസിലൂടെ റിലീസായത്.
ലത ദാസ്, ശോഭിക ബാബു എന്നിവരാണ് നായികമാർ. രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്മിപ്രിയ, ഷാജു ശ്രീധർ, ഗിന്നസ് പക്രു, തുഷാര പിള്ള, മായ സുരേഷ്, ദേവദത്തൻ, ജോൺ അലക്സാണ്ടർ എന്നിവർക്കൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
advertisement
വേലു ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രൻ, സ്വപ്നറാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുരേന്ദർ, ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.
advertisement
നഞ്ചിയമ്മ, മധു ബാലകൃഷ്ണൻ, മൃദുല വാരിയർ, സൂരജ് സന്തോഷ്, സന്നിദാനന്ദൻ, ദുർഗ വിശ്വനാഥ്, ഫ്രാങ്കോ തുടങ്ങിയവരോടൊപ്പം
ശാലിനി രാജേന്ദ്രൻ, ഗൗരി ഗിരീഷ് എന്നിവരും ഗാനമാലപിക്കുന്നു.
എഡിറ്റർ- അനൂപ് എസ്. രാജ്, പ്രോജക്ട് ഡിസൈൻ- എൻ.എസ്. രതീഷ്, അസോസിയേറ്റ് ഡയറക്ടർ- സലീഷ് ദേവ പണിക്കർ, സൗണ്ട് ഡിസൈനർ-ജുബിൻ, പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് നമ്പ്യാർ, ആർട്ട്- അർജുൻ രാവണ, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ് വെൽ, മേക്കപ്പ്- വിനീഷ് മഠത്തിൽ, സിനുലാൽ, കൊറിയോഗ്രഫി- മനോജ് ഫിഡാക്ക്, കളറിസ്റ്റ്- മുത്തുരാജ്, ആക്ഷൻ- അഷ്റഫ് ഗുരുക്കൾ, ഫോട്ടോഗ്രാഫി- ശാന്തൻ അഫ്സൽ റഹ്മാൻ, ലോക്കേഷൻ മാനേജർ- ബാബു ആലിങ്കാട്, പബ്ലിസിറ്റി ഡിസൈനർ- അജയ് പോൾസൺ, പി.ആർ.ഒ. – എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Nanjiyamma | കുഞ്ചിമല കോവിലെ... പാട്ടുമായി നഞ്ചിയമ്മ, കൂടെ സന്നിധാനന്ദനും; പുതിയ ഗാനം 'ഗാർഡിയൻ എയ്ഞ്ചൽ' സിനിമയ്ക്കായി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement