ഐ ആം കാതലൻ: നസ്ലനും 'തണ്ണീർമത്തൻ ദിനങ്ങൾ' സംവിധായകൻ ഗിരീഷ് എ.ഡിയും വീണ്ടും
- Published by:user_57
- news18-malayalam
Last Updated:
'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രം
നസ്ലൻ, അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ‘ഐ ആം കാതലൻ’ (I am Kathalan) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം
ഡോക്ടർ പോൾ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ടി.ജി. രവി, സജിൻ ചെറുകയിൽ, വിനീത് വിശ്വം, ലിജോ മോൾ, കവിത, ഐശ്വര്യ, വിനീത് വാസുദേവൻ തുടങ്ങിയവരും അഭിനയിക്കുന്നു.
advertisement
കോ പ്രൊഡ്യൂസർ- ടിനു തോമസ്സ്, ഛായാഗ്രഹണം- ശരണ്‍ വേലായുധൻ,
രചന- സജിന്‍ ചെറുകയില്‍, എഡിറ്റര്‍- ആകാശ് ജോസഫ്, ഗാനരചന-സുഹൈൽ കോയ, സംഗീതം- സിദ്ധാര്‍ത്ഥ പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- വിവേക് കളത്തില്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- സിനൂപ് രാജ്, എഡിറ്റര്‍- ആകാശ് ജോസഫ് വര്‍ഗീസ്, സൗണ്ട് ഡിസൈൻ- അരുൺ വെയ്ലർ, വിഎഫ്എക്‌സ്-പ്രോമൈസ്, ടൈറ്റില്‍ പോസ്റ്റര്‍- ശബരീഷ് രവി, സ്റ്റില്‍സ്- ആദര്‍ശ് സദാനന്ദന്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോടൂത്ത്, ഡയറക്ഷന്‍ ടീം- രോഹിത് ചന്ദ്രശേഖര്‍, ഷിബിന്‍ മുരുകേഷ്, അര്‍ജുന്‍ കെ., റീസ് തോമസ്, അന്‍വിന്‍ വെയ്ന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം- ഡ്രീം ബിഗ് ഫിലിംസ്, പി.ആർ.ഒ. – എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 07, 2023 7:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഐ ആം കാതലൻ: നസ്ലനും 'തണ്ണീർമത്തൻ ദിനങ്ങൾ' സംവിധായകൻ ഗിരീഷ് എ.ഡിയും വീണ്ടും