• HOME
  • »
  • NEWS
  • »
  • film
  • »
  • Nayanthara | മലയാളത്തിൽ കാണാൻ സാധിക്കാതെപോയ പ്രകടനം നയൻസ് തമിഴിൽ തീർക്കുമോ? 'കണക്ട്' തിയേറ്ററുകളിലേക്ക്

Nayanthara | മലയാളത്തിൽ കാണാൻ സാധിക്കാതെപോയ പ്രകടനം നയൻസ് തമിഴിൽ തീർക്കുമോ? 'കണക്ട്' തിയേറ്ററുകളിലേക്ക്

റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഗ്നേഷ് ശിവന്‍ നിർമ്മിക്കുന്ന സിനിമയാണിത്

കണക്ട്

കണക്ട്

  • Share this:

    ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര (Nayanthara), സത്യരാജ് (Sathyaraj), അനുപം ഖേര്‍ (Anupam Kher), വിനയ് റായ്, ഹനിയ നഫീസ എന്നിവര്‍ അഭിനയിക്കുന്ന ഹൊറർ ചിത്രമായ ‘കണക്ട്’ ഡിസംബര്‍ 22-ന് ന്യൂ സൂര്യ ഫിലിംസ് തീയേറ്ററുകളിലെത്തിക്കുന്നു. ‘മായ’, ‘ഗെയിം ഓവര്‍’ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അശ്വിന്‍ ശരവണൻ സംവിധാനം ചെയ്ത ‘കണക്റ്റി’ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിച്ചു വൈറലായിരിക്കുകയാണ്.

    റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഗ്നേഷ് ശിവന്‍ നിർമ്മിക്കുന്ന ‘കണക്റ്റ്’ എന്ന ചിത്രത്തിന്റെ രചന അശ്വിന്‍ ശരവണൻ, കാവ്യ രാംകുമാർ എന്നിവർ ചേർന്ന് എഴുതുന്നു. ക്യാമറ- മണികണ്ഠന്‍ കൃഷ്ണാചാരി, സംഗീതം- പൃഥ്വി ചന്ദ്രശേഖര്‍, എഡിറ്റര്‍- റിച്ചാര്‍ഡ് കെവിൻ.

    Also read: പത്താനിലെ ‘ബേഷരം രംഗി’ലെ ‘കാവിനിറം’: ഷാരൂഖ്- ദീപിക ഗാനം വാർത്തകളിൽ നിറഞ്ഞത് തെറ്റായ കാരണങ്ങളാൽ; വിവാദത്തെ കുറിച്ചറിയാം

    അശ്വിൻ ശരവണൻ സംവിധാനം ചെയ്ത ‘കണക്ട്’, നയൻതാരയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയാണ്. ആദ്യ ചിത്രം മായ ഒരു പാരനോർമൽ ത്രില്ലർ ആയിരുന്നു.

    ഇന്ത്യയിലെ ലോക്ക്ഡൗൺ കാലത്ത് ഒരു ഹൊറർ-ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ അശ്വിൻ വെളിപ്പെടുത്തിയിരുന്നു.

    ഭർത്താവ് വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘കാത്ത് വാക്കുല രണ്ടു കാതൽ’ എന്ന ചിത്രത്തിലാണ് നയൻതാര അടുത്തിടെ അഭിനയിച്ചത്. സാമന്ത റൂത്ത് പ്രഭുവും വിജയ് സേതുപതിയും അഭിനയിച്ച ഒരു റൊമാന്റിക് കോമഡി ആയിരുന്നു ഇത്. വിജയ് സേതുപതിയുടെ കഥാപാത്രത്തെ പ്രണയിക്കുന്ന കൺമണി ഗാംഗുലിയായാണ് നയൻതാര ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

    തമിഴിൽ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം 02 ആണ്.

    Summary: In her most recent film, Connect, a horror-thriller set during India’s Covid 19 lockdown, Nayanthara put on a strong performance. The actor most recently appeared in the Malayalam film Gold, but she was given relatively little screen time overall. Vignesh Shivan is the producer of Connect under the banner Rowdy Pictures. In the SRK film, Nayanthara will also make her major Bollywood debut

    Published by:user_57
    First published: