നസ്രിയാ, കട്ട വെയ്റ്റിങ്; ട്രാൻസിലെ ലുക്കിൽ ഞെട്ടിച്ച് നസ്രിയ നസിം
Last Updated:
Nazriya Nazim flaunts devil-may-care attitude in Trance | ശേഷം സ്‌ക്രീനിൽ എങ്ങനെ എന്ന് മാത്രമറിഞ്ഞാൽ മതി നസ്രിയ ഫാൻസിന്
നസ്രിയാ, കട്ട വെയ്റ്റിങ്. ഇക്കഴിഞ്ഞ ദിവസം മുതൽ നസ്രിയയുടെ ആരാധകർക്ക് ഇതല്ലാതെ മറ്റൊന്നും പറയാനില്ല. ബാംഗ്ലൂർ ഡെയ്‌സിന് ശേഷം നസ്രിയയും ഫഹദും ഒന്നിച്ചെത്തുന്ന ട്രാൻസിലെ നസ്രിയയുടെ ലുക്ക് ആരാധകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ചുണ്ടിൽ എരിയുന്ന സിഗരറ്റും, കണ്ണിൽ കൂളിംഗ് ഗ്ലാസും, ആരെയും കൂസാത്ത ഭാവത്തിലെ നടപ്പും. പോരെ പൂരം? ശേഷം സ്‌ക്രീനിൽ എങ്ങനെ എന്ന് മാത്രമറിഞ്ഞാൽ മതി നസ്രിയ ഫാൻസിന്.
ഏഴു വർഷത്തിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്.
ഗൗതം വാസുദേവ് മേനോന്‍, വിനായകന്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. അന്‍വര്‍ റഷീദ് എന്‍റർടെയിന്‍മെന്‍റ് ആണ് ചിത്രം നിര്‍മിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.
അന്‍വര്‍ റഷീദ് എന്‍റർടെയിന്‍മെന്‍റ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാൻസ്. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ എന്നീ ചിത്രങ്ങളായിരുന്നു ഇതിനു മുമ്പ് നിർമ്മിച്ച ചിത്രങ്ങൾ.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2019 2:51 PM IST