ഓഫ് റോഡ് ഡ്രൈവിംഗിൽ ആകൃഷ്ടരായ ഏതാനും പെൺകുട്ടികളുടെ കഥയുമായി സ്ത്രീപക്ഷ ചിത്രം 'സിറോ.8'

Last Updated:

ഓഫ് റോഡ് ഡ്രൈവിംഗിൽ ആകൃഷ്ടരായ ഏതാനും പെൺകുട്ടികൾ അതിൻ്റെ ലൈസൻസിനായി നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളും പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നു

ബൈജു സന്തോഷ്, ജാഫർ ഇടുക്കി
ബൈജു സന്തോഷ്, ജാഫർ ഇടുക്കി
സ്ത്രീകളുടെ കഥകൾ സിനിമയിലെ പ്രധാന വിഷയമാണ്.
ചിലത് കുടുംബ കഥകൾ ആയിരിക്കും. എന്നാൽ അതിൽ നിന്നും
തികച്ചും വ്യത്യസ്ഥമായ ഒരു സ്ത്രീപക്ഷ സിനിമ ഒരുങ്ങുന്നു. ചിത്രം
സിറോ. 8. ഷാഫി എസ്.എസ്. ഹുസൈനാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഷെഹ്ന മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിന്നാലു മുതൽ തിരുവനന്തപുരത്താരംഭിക്കുന്നു.
ഓഫ് റോഡ് ഡ്രൈവിംഗിൽ ആകൃഷ്ടരായ ഏതാനും പെൺകുട്ടികൾ അതിൻ്റെ ലൈസൻസിനായി നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളും പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ആമസോൺ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തി ഏറെ ശ്രദ്ധയാകർഷിച്ച തേൾ എന്ന ചിത്രത്തിനു ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണിത്.
advertisement
ബൈജു സന്തോഷും ജാഫർ ഇടുക്കിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ അപർണ്ണ ജയശ്രീ, റാന്ദനാ ജയമോദ്, എന്നിവർ നായികമാരായി എത്തുന്നു. നന്ദു മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു ‘
സാജൻ പള്ളുരുത്തി, ടോണി, അരിസ്റ്റോ സുരേഷ്, ജയകുമാർ (തട്ടീം മുട്ടീം) കലാഭവൻ ഹനീഫ്, സാജു കൊടിയൻ, ജീജാ സുരേന്ദ്രൻ, ഷിബുലാബൻ സിനി ഗണേഷ്, പ്രജുഷ, കാഷ്മീരാ സുജീഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
advertisement
അനീഷ് ചന്ദ്രയുടെ വരികൾക്ക് തമിഴ് സംഗീത സംവിധായകനായ ഡെന്നിസ് ജോസഫ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – സോണി സുകുമാരൻ, എഡിറ്റിംഗ് – പ്രബുദ്ധ് ബി., കലാസംവിധാനം – മനു എസ്. പാൽ, പ്രൊഡക്ഷൻ കൺട്രോളർ- എൻ.ആർ. ശിവൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഓഫ് റോഡ് ഡ്രൈവിംഗിൽ ആകൃഷ്ടരായ ഏതാനും പെൺകുട്ടികളുടെ കഥയുമായി സ്ത്രീപക്ഷ ചിത്രം 'സിറോ.8'
Next Article
advertisement
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
  • ധർമേന്ദ്ര ആശുപത്രി വിട്ടു; കുടുംബം വീട്ടിൽ ചികിത്സ നൽകാൻ തീരുമാനിച്ചു.

  • മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ വേഗത്തിലാണെന്ന് ഇഷ ഡിയോൾ പ്രതികരിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

View All
advertisement