HOME /NEWS /Film / ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ്; പുതിയ ചിത്രം കൊച്ചിയിൽ

ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ്; പുതിയ ചിത്രം കൊച്ചിയിൽ

പ്രൊഡക്ഷൻ നമ്പർ 1 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്നു

പ്രൊഡക്ഷൻ നമ്പർ 1 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്നു

പ്രൊഡക്ഷൻ നമ്പർ 1 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവർ വേഷമിടുന്ന പുതിയ ചിത്രം ആരംഭിച്ചു. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻ്റെ ബാനറിൽ ഫൈസൽ രാജ, റെമീസ് രാജ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു. പ്രൊഡക്ഷൻ നമ്പർ 1 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജോ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്.

    സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം, കനകരാജ്യം എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സാഗർ ഹരിയുടെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രത്തിൽ സലിം കുമാർ, രവീണ രവി, അഭിജ, വിജയകുമാർ, രാജേഷ് ശർമ്മ തുടങ്ങിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാഗർ തന്നെയാണ് ചിത്രത്തിൻ്റെ ക്രിയേറ്റീവ് ഡയറക്ടർ.

    Also read: പ്രിയൻ തിരക്കിലാണ്; കൊറോണ പേപ്പേഴ്സിന്റെ വിജയം കേക്കുമുറിച്ച് ആഘോഷിച്ച് മോഹൻലാൽ

    സനീഷ് സ്റ്റാൻലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ചിത്രം, മെയ് 25ന് ചിത്രീകരണം ആരംഭിക്കും. പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി ഏലൂർ, പ്രൊജക്റ്റ്‌ ഡിസൈനർ- സ്റ്റീഫൻ വല്ലിയറ, സംഗീതം- വരുൺ ഉണ്ണി, ആർട്ട്‌- പ്രദീപ്‌ എം.വി., മേക്കപ്പ്- പ്രദീപ്‌ ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം- വിപിൻ ദാസ്, പി.ആർ.ഒ.: പി. ശിവപ്രസാദ്.

    First published:

    Tags: Lal actor/director, Malayalam cinema 2023, Saiju Kurup, Sreenath Bhasi