Aaraattu | 'ആറാട്ട്' ഇനി ഒടിടിയില്‍; ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
റിലീസിന്റെ 31-ാം ദിനത്തിലാണ് ചിത്രം ഒടിടി റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.
മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ (B Unnikrishnan) സംവിധാനം ചെയ്ത ആറാട്ട് (Aaraattu) ആമസോണ്‍ പ്രൈം വീഡിയോയില്‍ (Amazon Prime Video) സ്ട്രീമിംഗ് ആരംഭിച്ചു. റിലീസിന്റെ 31-ാം ദിനത്തിലാണ് ചിത്രം ഒടിടി റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 18ന് ലോകമാകെ 2700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.
മികച്ച ഓപണിംഗ് കളക്ഷനും ചിത്രത്തിന് ലഭിച്ചിരുന്നു. ആറാട്ടിന്റെ ആദ്യ മൂന്ന് ദിനങ്ങളിലെ ആഗോള ഗ്രോസ് കളക്ഷന്‍ 17.80 കോടിയാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍.
പാലക്കാട് ഒരു ഭൂമിയിടപാടുമായി വന്നുചേരുന്ന നെയ്യാറ്റിന്‍കര ഗോപന്‍ എന്ന വ്യക്തിയും നാട്ടുകാരും ചേര്‍ന്നുള്ള കഥയാണ് 'ആറാട്ട്'.
advertisement
ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. ബോക്‌സ് ഓഫീസില്‍ മികച്ച സക്‌സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന.
വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 20, 2022 2:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Aaraattu | 'ആറാട്ട്' ഇനി ഒടിടിയില്‍; ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു