• HOME
  • »
  • NEWS
  • »
  • film
  • »
  • നൈല ഉഷ തിയേറ്ററിൽ നിന്നും ഇറങ്ങി പോയ ചിത്രം ഈ പ്രമുഖ സംവിധായകന്റേതോ?

നൈല ഉഷ തിയേറ്ററിൽ നിന്നും ഇറങ്ങി പോയ ചിത്രം ഈ പ്രമുഖ സംവിധായകന്റേതോ?

Nyla Usha opens up about a movie she has strong dislike for | നിലവിൽ തിയേറ്റർ നിറഞ്ഞോടുന്ന ചിത്രം സംവിധാനം ചെയ്തതും ഇദ്ദേഹമാണ് എന്നാണ് സൂചന

നൈല ഉഷ

നൈല ഉഷ

  • Share this:
    വളരെ സൂപ്പർ ഹിറ്റായ ഒരു ചിത്രം അമ്മയുമൊന്നിച്ച് തിയേറ്ററിൽ ഇരുന്ന് കാണുകയായിരുന്നു നൈല ഉഷ. എന്നാൽ കണ്ടു കൊണ്ടിരിക്കെ എന്തോ നൈലക്ക് ക്ഷമ നശിച്ചു തുടങ്ങി. ഒപ്പം അമ്മയും ഉള്ളത് കാരണം അമ്മയുടെ മുഖത്തേക്ക് തീരുമാനത്തിനായി ഒന്ന് നോക്കി. എത്രയും വേഗം പോയാൽ കിട്ടാവുന്ന ആശ്വാസം അവിടെയും തെളിഞ്ഞു. നൈല ഇറങ്ങി പോയ ആ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു, ഒട്ടേറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത ചിത്രമാണിത്.

    ഒരു എഫ്.എം. റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നൈല തന്റെ അനുഭവം തുറന്നു പറഞ്ഞത്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ അഭിനേതാക്കളായ നൈലയും ജോജു ജോർജുമായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. ശേഷം ചിത്രത്തിന്റെ രചയിതാവിനോട് തന്നെ താനിത് പറയുകയും ചെയ്തിരുന്നു എന്നും നൈല വ്യക്തമാക്കുന്നു.

    പക്ഷെ ചിത്രത്തിന്റെ പേര് ആർ.ജെ. ചോദിച്ചപ്പോൾ ആംഗ്യ ഭാഷയിലാണ് നൈല മറുപടി നൽകിയത്. ചുണ്ടനക്കത്തിൽ നിന്നും 'അങ്കമാലി ഡയറീസ്' എന്നാണ് വായിക്കാനാവുന്നത്. നിലവിൽ തിയേറ്റർ നിറഞ്ഞോടുന്ന ജല്ലിക്കട്ട് സംവിധാനം ചെയ്തതും ഈ ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയാണ്.



    First published: