അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന 'തീ' (Thee movie) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ചിത്രം ഉടൻ പ്രദർശനത്തിനെത്തും. യൂ ക്രിയേഷന്‍സും വിശാരദ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നായകനായി യുവ എം.എല്‍.എ. മുഹമ്മദ് മുഹ്സ്സിനെയും, നായികയായി സാഗരയെയും അവതരിപ്പിക്കുന്നു.
'വസന്തത്തിന്റെ കനല്‍വഴികളില്‍' ശ്രദ്ധേയനായ റിതേഷ് ഇതിൽ വില്ലനാകുന്നു. ഇന്ദ്രൻസ്, പ്രേംകുമാര്‍, വിനു മോഹന്‍, രമേഷ് പിഷാരടി, അരിസ്‌റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണന്‍, വി.കെ. ബൈജു, പയ്യന്‍സ് ജയകുമാര്‍, ജോസഫ് വില്‍സണ്‍, കോബ്ര രാജേഷ്, സോണിയ മല്‍ഹാര്‍, രശ്മി അനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇതിനു പുറമെ കെ. സുരേഷ് കുറുപ്പ്, മുൻ എം.പി. കെ. സോമപ്രസാദ് എം.പി., സി.ആര്‍. മഹേഷ് എം.എല്‍.എ., ആര്‍ട്ടിസ്റ്റ് സുജാതന്‍, പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍, നാസര്‍ മാനു, ഡോള്‍ഫിന്‍ രതീഷ്, സൂസന്‍ കോടി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
രജു ജോസഫ്, അഞ്ചല്‍ ഉദയകുമാര്‍, സി.ജെ. കുട്ടപ്പന്‍, അനില്‍ വി. നാഗേന്ദ്രന്‍ എന്നിവര്‍ ഈണമിട്ട ഗാനങ്ങള്‍ ഉണ്ണി മേനോന്‍, ശ്രീകാന്ത്, സി.ജെ കുട്ടപ്പന്‍, പി.കെ. മേദിനി, ആര്‍.കെ.രാംദാസ്, രജു ജോസഫ്, കലാഭവന്‍ സാബു, മണക്കാട് ഗോപന്‍, റെജി കെ. പപ്പു സോണിയ ആമോദ്, ശുഭ, കെ.എസ്. പിയ, നിമിഷ സലിം (എം.എസ്. ബാബുരാജിന്റെ ചെറുമകള്‍), അരിസ്‌റ്റോ സുരേഷ്, ഉല്ലാസ് പന്തളം തുടങ്ങിയവര്‍ ആലപിക്കുന്നു.
പശ്ചാത്തലസംഗീതം- അഞ്ചല്‍ ഉദയകുമാര്‍, ക്യാമറ- കവിയരശ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കാര്‍ത്തികേയന്‍, എഡിറ്റിംഗ്- ജോഷി എ.എസ്., കെ. കൃഷ്ണന്‍കുട്ടി, മേക്കപ്പ്- ലാല്‍ കരമന, വസ്ത്രാലങ്കാരം- ശ്രീജിത്ത് കുമാരപുരം, സംഘട്ടനം- ബ്രൂസ്‌ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മുരളി നെട്ടാത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍- സുധീഷ് കീച്ചേരി, സൗണ്ട് ഡിസൈനര്‍- എന്‍. ഹരികുമാര്‍, വിഷ്വല്‍ എഫക്ട്‌സ്- മുരുകേഷ് വരണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മലയമാന്‍, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Also read: ഐശ്വര്യ ലക്ഷ്മിയുടെ 'അര്‍ച്ചന 31 നോട്ടൗട്ടിലെ' മാനത്തെ ചെമ്പരുന്തേ... ഗാനം പുറത്തിറങ്ങി
ഐശ്വര്യ ലക്ഷ്മി (Aishwarya Lekshmi) കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ടൗട്ട്' (Archana 31 Not Out) എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. മാത്തൻ ഗാനരചനയും സംഗീത സംവിധാനവും നിർവ്വഹിച്ച് ആലപിച്ച 'മാനത്തെ ചെമ്പരുന്തേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. 2022 ഫെബ്രുവരി നാലിന് ഐക്കോൺ സിനിമ റിലീസ് 'അർച്ചന 31 നോട്ടൗട്ട്' പ്രദർശനത്തിനെത്തിക്കുന്നു.
നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അര്‍ച്ചന 31 നോട്ടൗട്ട്'. 'ദേവിക പ്‌ളസ് ടു ബയോളജി', 'അവിട്ടം' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമെഴുതുന്നത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.