പതിനെട്ടാം പടി കാണാനുള്ള തിയതി പ്രഖ്യാപിച്ചു; ജൂലൈ വരെ കാത്തിരിക്കുക
Last Updated:
Pathinettam Padi movie release date announced | ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി
മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു.
ശങ്കർ രാമകൃഷ്ണൻ ഉറുമിക്ക് ശേഷം ആഗസ്റ്റ് സിനിമയും ആയി ചേർന്ന് സംവിധായക വേഷം അണിയുന്ന ചിത്രമാണ് പതിനെട്ടാം പടി. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ, മനോജ് കെ. ജയൻ, ലാലു അലക്സ്, മണിയൻ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി സാനിയ അയ്യപ്പൻ, മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങൾ ഉൾപ്പെടെ വലിയ ഒരു താരനിരയെയാണ് ഷാജി നടേശൻ എന്ന നിർമ്മാതാവ് പതിനെട്ടാം പടിയിലൂടെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ പതിനൊന്നാമത്തെ നിർമ്മാണ ചിത്രമാണ്. ജൂലൈ 5 ന് ആണ് പതിനെട്ടാം പടി വേൾഡ് വൈഡ് റിലീസ്.
advertisement
ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. കേരള കഫേ ആണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഉറുമി, നെത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ സിനികള്‍ക്ക് തിരക്കഥ എഴുതിയതും ശങ്കര്‍ രാമകൃഷ്ണനായിരുന്നു. ജോൺ എബ്രഹാം പാലക്കൽ എന്ന സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസറുടെ വേഷമാണ് മമ്മൂട്ടിക്ക്. വളരെ പ്രാധാന്യമേറിയ വേഷമാണിത്. ഹാസ്യം, ആക്ഷൻ, ഡ്രാമ എന്നിവ കൈകകാര്യം ചെയ്യുന്ന കഥാപാത്രമാവുമിത്. മധ്യ തിരുവിതാംകൂറുകാരനായ ജോൺ എബ്രഹാം പാലക്കൽ സംസാരിക്കുന്ന ഭാഷക്കും പ്രത്യേകതയുണ്ടാവും.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 18, 2019 11:39 AM IST










