മലയാളം പറയുക എന്നത് അന്യ ഭാഷയിൽ നിന്നും വന്ന നടീ-നടന്മാർക്ക് എന്നും ഒരു വെല്ലുവിളിയാണ്. പൊതുവെ പഠിച്ചെടുക്കാന്‍ നല്ല ബുദ്ധിമുട്ടുള്ള ഭാഷയായാണ് മലയാളം വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് പലപ്പോഴും മുറി മലയാളം പറഞ്ഞ് രക്ഷപ്പെടുന്ന നടി നടന്മാരെ സോഷ്യല്‍ മീഡിയ കളിയാക്കാറുണ്ട്.
അങ്ങനെ സോഷ്യല്‍ മീഡിയയുടെ കളിയാക്കലിന് ഈ അടുത്ത കാലത്ത് ഇരയായ നടിയാണ് കയാദു ലോഹർ . സിജു വില്‍സണ്‍ പ്രധാന വേഷത്തിലെത്തുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയന്‍ ചിത്രത്തിലെ നായികയാണ് കയാദു. താന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഭാഗമാവുകയാണെന്ന വാര്‍ത്ത പങ്കുവെക്കുന്നതിനിടെ മലയാളം കയാദുവിന് പണികൊടുത്തിരുന്നു. ട്രോളന്മാര്‍ അത് ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലാവുകയും ചെയ്തു.
എന്നാല്‍ തന്നെ പരിഹസിച്ചവര്‍ക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് കയാദു. അതും നല്ല വ്യക്തമായ മലയാളത്തില്‍ തന്നെ. ഇത്തവണ തന്റെ സിനിമയുടെ പേര് കൃത്യമായി പറഞ്ഞു.
ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് സിജു വിൽസനാണ്.
View this post on Instagram
എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ചേർത്തല ജയൻ, ക്യഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജ്‌വ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാൻസ, ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമയാണ് പത്തൊൻപതാം നുറ്റാണ്ട്.
ക്യാമറ- ഷാജികുമാർ, കലാസംവിധാനം- അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, കോ പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ക്യഷ്ണമൂർത്തി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.
ഡിസൈൻസ് - ഓൾഡ് മങ്ക്സ്. പി ആർ ഒ മഞ്ജു ഗോപിനാഥ്.
പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഏപ്രിൽ ഷൂട്ടിംഗ് ആദ്യ വാരത്തോടെ ചേർത്തലയിലാകും നടക്കുക. ഏപ്രിൽ അവസാനത്തോടെ തിരുവനന്തപുരത്തേക്ക് ലൊക്കേഷൻ മാറും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Director Vinayan, Kayadu Lohar, Pathonpatham Noottandu