advertisement

ബീഹാറിൽ യുവതിക്ക് നേരെ പരസ്യമായ ബലാത്സംഗശ്രമം; ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ

Last Updated:

മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തിയ പ്രതികൾ അവരെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പട്ന: ബീഹാറിലെ നളന്ദ ജില്ലയിൽ ഇരുപതുകാരിയ്ക്ക് നേരെ പരസ്യമായ ബലാത്സം​ഗ ശ്രമം നടത്തി മൂന്നം​ഗ സംഘം. മാർച്ച് 26-ന് വൈകുന്നേരം നൂർസരായ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തിയ പ്രതികൾ അവരെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
അതിക്രമം നടക്കുമ്പോൾ സഹായത്തിനായി യുവതി ഉറക്കെ നിലവിളിച്ചെങ്കിലും രക്ഷിക്കാൻ തയ്യാറാകാതെ സമീപത്തുണ്ടായിരുന്നവർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.
പ്രതികളെ തടയുന്നതിന് പകരം നാട്ടുകാർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയാണ് ചെയ്തത്. യുവതിയുടെ നിലവിളി ശക്തമായതോടെ പ്രതികൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടത്. എന്നാൽ, പിന്നീട് പൊലീസ് ഇവരെ പിടികൂടുകയും ചെയ്തു.
സംഭവത്തിൽ മാർച്ച് 27-ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. അശോക് യാദവ്, മാതൃ മഹാതോ (നവനീത് കുമാർ) എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. നിലവിൽ പ്രതികൾ റിമാൻഡിലാണ്.
advertisement
ഒളിവിലുള്ള മൂന്നാം പ്രതി രവികാന്ത് കുമാറിനെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബീഹാറിൽ യുവതിക്ക് നേരെ പരസ്യമായ ബലാത്സംഗശ്രമം; ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ
Next Article
advertisement
എങ്കിലും എന്റെ ഗോപാലകൃഷ്ണാ! ഗുരുവായൂരിലെ അര നൂറ്റാണ്ടുകാലത്തെ എംഎൽഎ മാരുടെ പട്ടികയുമായി ബിജെപി സ്ഥാനാർത്ഥി
എങ്കിലും എന്റെ ഗോപാലകൃഷ്ണാ! ഗുരുവായൂരിലെ അര നൂറ്റാണ്ടുകാലത്തെ എംഎൽഎ മാരുടെ പട്ടികയുമായി ബിജെപി സ്ഥാനാർത്ഥി
  • ഗുരുവായൂരിലെ 1977 മുതൽ 2021 വരെ എംഎൽഎമാരുടെ പട്ടിക ഫ്ലക്സ് ബോർഡിൽ ബി ഗോപാലകൃഷ്ണൻ സ്ഥാപിച്ചു

  • പച്ച നിറത്തിലുള്ള ഭാഗത്ത് എംഎൽഎമാരുടെ പേരുകൾ, കാവി നിറത്തിലുള്ള ഭാഗത്ത് മാറ്റം ആവശ്യപ്പെട്ട് സന്ദേശം

  • വർഗീയത ആരോപിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയപ്പോൾ നിയമനടപടികൾ തുടരുന്നതിനിടെയാണ് വിവാദം

View All
advertisement