advertisement

'ക്രൈസ്തവ സഭകളുടെ ആശങ്ക പരിഹരിക്കാതെ FCRA ബിൽ പാസാക്കില്ല; അമിത് ഷായുമായി ഫോണിൽ സംസാരിച്ചു' രാജീവ് ചന്ദ്രശേഖർ

Last Updated:

'കേരളത്തില്‍ മറ്റു മുന്നണികള്‍ തിരഞ്ഞെടുപ്പ് വിഷയമായി എഫ്‌സിആര്‍എ ഉയര്‍ത്തിക്കാട്ടുന്ന കാര്യം അവരെ അറിയിച്ചിട്ടുണ്ട്. വിവിധ സഭാ നേതൃത്വങ്ങളുമായി സംസാരിക്കുകയും വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു'

രാജീവ് ചന്ദ്രശേഖര്‍
രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ ഉള്‍പ്പെടെ ആശങ്ക പരിഹരിക്കാതെ കേന്ദ്രസര്‍ക്കാര്‍ എഫ്‌സിആര്‍എ നിയമഭേദഗതി ബില്‍ പാസാക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം ബിജെപി കേരളഘടകം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കന്മാരുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചു. ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നാണ് അവര്‍ അറിയിച്ചതെന്നും രാജീവ് ചന്ദ്രേശഖർ പറഞ്ഞു.
കേരളത്തില്‍ മറ്റു മുന്നണികള്‍ തിരഞ്ഞെടുപ്പ് വിഷയമായി എഫ്‌സിആര്‍എ ഉയര്‍ത്തിക്കാട്ടുന്ന കാര്യം അവരെ അറിയിച്ചിട്ടുണ്ട്. വിവിധ സഭാ നേതൃത്വങ്ങളുമായി സംസാരിക്കുകയും വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവര്‍ക്ക് ചില സംശയങ്ങളുണ്ട്. അക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എല്ലാ ആശങ്കകളും പരിഹരിച്ചതിനു ശേഷം മാത്രമേ ബില്‍ പാസാക്കുകയുള്ളുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇതും വായിക്കുക: പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; എഫ്‌സിആർഎ ഭേദഗതി ബിൽ ലോക്സഭയില്‍ ചർ‌ച്ചയ്ക്കെടുത്തില്ല
എന്‍ഡിഎയുടെ വികസന മുദ്രാവാക്യത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഇരുമുന്നണികളും ഡീല്‍ ആരോപണവും എഫ്‌സിആര്‍എ വിഷയവും ഉന്നയിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
advertisement
Summary: BJP State President Rajeev Chandrasekhar has assured that the Central Government will not pass the controversial Foreign Contribution (Regulation) Amendment (FCRA) Bill without resolving the concerns raised by various Christian denominations. Chandrasekhar stated that the BJP Kerala unit has formally requested the Centre to address the anxieties of religious institutions. He confirmed having a telephonic discussion with Union Home Minister Amit Shah, who reportedly assured him that there is no cause for alarm.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ക്രൈസ്തവ സഭകളുടെ ആശങ്ക പരിഹരിക്കാതെ FCRA ബിൽ പാസാക്കില്ല; അമിത് ഷായുമായി ഫോണിൽ സംസാരിച്ചു' രാജീവ് ചന്ദ്രശേഖർ
Next Article
advertisement
'ക്രൈസ്തവ സഭകളുടെ ആശങ്ക പരിഹരിക്കാതെ FCRA ബിൽ പാസാക്കില്ല; അമിത് ഷായുമായി ഫോണിൽ സംസാരിച്ചു' രാജീവ് ചന്ദ്രശേഖർ
'ക്രൈസ്തവ സഭകളുടെ ആശങ്ക പരിഹരിക്കാതെ FCRA ബിൽ പാസാക്കില്ല; അമിത് ഷായുമായി ഫോണിൽ സംസാരിച്ചു' രാജീവ് ചന്ദ്രശേഖർ
  • ക്രൈസ്തവ സഭകളുടെ ആശങ്ക പരിഹരിച്ച ശേഷമേ എഫ്‌സിആര്‍എ ബില്‍ പാസാക്കൂ: രാജീവ് ചന്ദ്രശേഖര്‍

  • അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു സഭകളുടെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു: രാജീവ് ചന്ദ്രശേഖര്‍

  • എഫ്‌സിആര്‍എയെ തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ശ്രദ്ധ തിരിക്കാനാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപണം

View All
advertisement