Pathonpatham Noottandu | ഈ ചിത്രത്തിൽ എത്രപേരുണ്ട് എന്ന് പറയാമോ? ഫുൾ കാസ്റ്റുമായി വിഷു ആശംസിച്ച പത്തൊൻപതാം നൂറ്റാണ്ടിന്റെ ചിത്രം വൈറൽ

Last Updated:

Pathonpatham Noottandu movie sent Vishu wishes with its full cast and crew | മുഴുവൻ സെറ്റിനെയും അണിനിരത്തി വിനയൻ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടിന്റെ' വിഷു ആശംസ

മലയാളത്തിലെ ഒട്ടുമിക്ക ചലച്ചിത്ര പ്രവർത്തകരും ഇപ്പോൾ പുരോഗമിക്കുന്ന ചിത്രങ്ങളുടെ അണിയറക്കാരും കഴിഞ്ഞ ദിവസം വിഷു ആശംസിച്ചിരുന്നു. പക്ഷെ ഇതുപോലൊരു വിഷു ആശംസ ആരുടേയും ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് വാസ്തവം.
വിനയൻ സംവിധാനം ചെയ്യുന്ന, സിജു വിത്സൺ, കയാദു ലോഹർ എന്നിവർ നായികാനായകന്മാരാവുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചരിത്ര സിനിമയുടെ കാസ്റ്റാണിത്. സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന മുഴുവൻപേരെയും ഒത്തിണക്കിക്കൊണ്ടാണ് ഈ ചിത്രം പകർത്തി വിഷു ആശംസിച്ചിരിക്കുന്നത്. നിങ്ങൾക്ക് കണ്ടുപിടിക്കാമോ ഈ ചിത്രത്തിൽ എത്രപേരുണ്ടെന്ന്? ഇതിൽ നായകനും സംവിധായകനും ഉൾപ്പെടെയുള്ളവരെ കാണാം.
ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് സിജു വിൽസനാണ്.
advertisement
എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ചേർത്തല ജയൻ, ക്യഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജ്‌വ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാൻസ, ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമയാണ് പത്തൊൻപതാം നുറ്റാണ്ട്.
advertisement
ക്യാമറ- ഷാജികുമാർ, കലാസംവിധാനം- അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, കോ പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ക്യഷ്ണമൂർത്തി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.
ഡിസൈൻസ് - ഓൾഡ് മങ്ക്സ്. പി ആർ ഒ മഞ്ജു ഗോപിനാഥ്.
പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഏപ്രിൽ ഷൂട്ടിംഗ് ആദ്യ വാരത്തിൽ ചേർത്തലയിലാകും നടക്കുക. ഏപ്രിൽ അവസാനത്തോടെ തിരുവനന്തപുരത്തേക്ക് ലൊക്കേഷൻ മാറും.
advertisement
Summary: Entire team of Vinayan movie Pathonpatham Noottandu show up for their Vishu greetings picture. The film has Siju Wilson and Kayadu Lohar playing lead roles
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Pathonpatham Noottandu | ഈ ചിത്രത്തിൽ എത്രപേരുണ്ട് എന്ന് പറയാമോ? ഫുൾ കാസ്റ്റുമായി വിഷു ആശംസിച്ച പത്തൊൻപതാം നൂറ്റാണ്ടിന്റെ ചിത്രം വൈറൽ
Next Article
advertisement
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
  • ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ സ്‌കൂളുകൾക്കെതിരെ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചു.

  • മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ വിഭജനം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

  • വാർഗീയതയോ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ സ്‌കൂളുകൾ ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ്.

View All
advertisement