രണ്ട് ആചാരങ്ങളിൽ വിവാഹം ചെയ്താൽ, ഏത് താലി അണിയണം? മാതൃകയായി പേളി മാണി

Pearle Maaney shows how to wear mangal sutra after getting wedded in two customs | വിവാഹ ശേഷം പുറത്തു വന്ന പേളിയുടെ ചിത്രങ്ങളിൽ അതിനുള്ള ഉത്തരം ഉണ്ട്

news18india
Updated: May 11, 2019, 5:37 PM IST
രണ്ട് ആചാരങ്ങളിൽ വിവാഹം ചെയ്താൽ, ഏത് താലി അണിയണം? മാതൃകയായി പേളി മാണി
പേളിയും ശ്രീനിഷും
  • Share this:
രണ്ടാചാരങ്ങളിൽ വിവാഹിതരാവുന്നത് പുതുമയല്ലാതായി മാറിയിരിക്കുന്നു. മതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിലേക്കു പറിച്ചു നടപ്പെടാതെ സ്വന്തം വിശ്വാസങ്ങളിൽ നിന്ന് കൊണ്ട് തന്നെ ആർക്കും വിവാഹം കഴിക്കാൻ ഇന്നൊരു തടസ്സവുമില്ല. ഒരു പക്ഷെ തല അജിത്, ശാലിനി ദമ്പതികളുടെ വിവാഹം മുതൽ സിനിമാ ലോകത്ത് കണ്ടു തുടങ്ങിയ ട്രെൻഡിന്റെ പുത്തൻ ഉദാഹരണങ്ങളാണ് റിയാലിറ്റി ഷോയിലൂടെ കുടുംബ ജീവിതത്തിലേക്ക് കടന്ന പേളി മാണിയും ശ്രീനിഷ് അരവിന്ദും. എന്നാൽ രണ്ട് ആചാരങ്ങളിലും വിവാഹിതയായാൽ ഏത് വിശ്വാസത്തിന്റെ താലി അണിയും എന്ന ചോദ്യത്തിന് ഉത്തരമാണ് പേളി മാണി. വിവാഹ ശേഷം പുറത്തു വന്ന പേളിയുടെ ചിത്രങ്ങളിൽ കഴുത്തിൽ രണ്ട് മാലകൾ കാണാം. View this post on Instagram
 

👑🤗 @pearlemaany @srinish_aravind


A post shared by #PEARLE #ARMY 🔵 (@pearly_army) on


മെയ് 5ന് ക്രിസ്തീയ രീതി പ്രകാരമുള്ള ഇവരുടെ വിവാഹം നടന്നിരുന്നു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. പിന്നെ മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു.

വിവാഹ ശേഷം നാട്ടിൻപുറത്തെ നാടൻ പെണ്ണായി മാറിയ പേളിയുടെ ദിനചര്യകൾ രസകരമായ ഇൻസ്റ്റാഗ്രാം സ്റ്റോറി വിഡിയോകളാക്കി ശ്രീനിഷ് അരവിന്ദ് പോസ്റ്റ് ചെയ്തിരുന്നു. നാട്ടിലെ തോട്ടത്തിൽ പണിയെടുത്തും, അവിടുത്തെ കുട്ടികളുമൊത്ത് കളിച്ചും, വീടിനുള്ളിൽ കാരംസ് കളിയിൽ കൂടിയും, അമ്പലത്തിൽ നാട്ടിലെ കുഞ്ഞിന്റെ ചോറൂണിൽ പങ്കെടുത്തും പാലക്കാടൻ നാട്ടിൻ പുറത്തെ ജീവിതം മതിയാവോളം ആസ്വദിക്കുകയാണ് പേളി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍