നിഖിലയുടെ തമിഴ് സിനിമ, ഒപ്പം അശോക് സെൽവൻ, ശരത് കുമാർ; 'പോർ തൊഴിൽ' തിയേറ്ററിലേക്ക്

Last Updated:

'ലില്ലി' യ്ക്കു ശേഷം E4 എക്‌സ്‌പെരിമെന്റ്‌സ് നിർമ്മിക്കുന്ന ചിത്രമാണ് 'പോർ തൊഴിൽ'

പോർതൊഴിൽ
പോർതൊഴിൽ
അശോക് സെൽവൻ, ശരത് കുമാർ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്ത ‘പോർ തൊഴിൽ’ (Por Thozhil) ജൂൺ ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. E4 എക്‌സ്‌പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് അപ്‌ലാസ് എന്റർടൈൻമെന്റ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന
ചിത്രമാണ് ‘പോർ തൊഴിൽ’ എന്ന എഡ്ജ് ഓഫ് ദി സീറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ.
ഹംബിൾ പൊളിറ്റീഷ്യൻ നോഗ്‌രാജ് (കന്നഡ), വധം (തമിഴ്), കുരുതി കാലം (തമിഴ്), ഇരു ധുരുവം (തമിഴ്) എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ പരമ്പരകൾ കണ്ടന്റ് സ്റ്റുഡിയോ നേരത്തെ നിർമ്മിച്ചിട്ടുണ്ട്. ‘ലില്ലി’ യ്ക്കു ശേഷം E4 എക്‌സ്‌പെരിമെന്റ്‌സ് നിർമ്മിക്കുന്ന ചിത്രമാണ് ‘പോർ തൊഴിൽ’.
advertisement
എല്ലാ ദക്ഷിണേന്ത്യൻ വിപണികളിലും വൈവിധ്യമാർന്ന പ്രതിബദ്ധതയോടെ, വിവിധ ഭാഷകളിലുടനീളം നിരവധി സിനിമകളും പ്രീമിയം സീരീസുകളും സൃഷ്ടിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുന്ന അപ്‌ലാസ് എന്റർടൈൻമെന്റിന്റെ ആദ്യ ചിത്രമാണ് ‘പോർ തൊഴിൽ’. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Porthozhil is a new movie starring Ashok Selvan in the lead role with Nikhila Vimal playing the lady lead. The Tamil film is hitting big screens on June 9. The film is touted to be a promising edge-of-the-seat investigative thriller
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നിഖിലയുടെ തമിഴ് സിനിമ, ഒപ്പം അശോക് സെൽവൻ, ശരത് കുമാർ; 'പോർ തൊഴിൽ' തിയേറ്ററിലേക്ക്
Next Article
advertisement
ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ; ‘ഡിഐജി അന്വേഷിക്കണം, റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണം’
ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ; ‘ഡിഐജി അന്വേഷിക്കണം, റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണം’
  • കോഴിക്കോട് ദീപക്കിന്റെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് ഡിഐജിക്ക് അന്വേഷണം ഏൽപ്പിച്ചു

  • അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു

  • ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും

View All
advertisement